- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമിക്രോൺ വ്യാപനം: മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി പുതിയ 21 രോഗബാധിതർ; എട്ടു പേരും മുംബൈയിൽ; വ്യാപന തീവ്രത കൂടിയാൽ മൂന്നാം തരംഗം ഫെബ്രുവരിയോടെ
ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ വ്യാപനം ഏറുന്നതിൽ ആശങ്ക. മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി 21 പേർക്കു കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ എട്ടുപേർക്കാണ് പുതിയതായി ഓമിക്രോൺ സ്ഥിരീകരിച്ചത്. എട്ടു പേരും മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്താകെ ഓമിക്രോൺ ബാധിതർ 48 ആയി.
തെലങ്കാനയിൽ 13 പേർക്ക് കൂടിയാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഹൈദരാബാദിൽ എത്തിവരാണ് എല്ലാവരും. ഇതോടെ തെലങ്കാനയിൽ ഓമിക്രോൺ ബാധിതർ 20 ആയി.
നിലവിൽ രാജ്യത്ത് ഓമിക്രോൺ ബാധിച്ചവരുടെ എണ്ണം 100 കടന്നിരിക്കുകയാണ്. 24 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കൂടുതൽ ആണെന്നും, ജാഗ്രത പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിൽ 4 പേർക്ക് കൂടി ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 11 പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെത്തിയ രണ്ട് പേർക്കും മലപ്പുറത്തെത്തിയ ഒരാൾക്കും തൃശൂർ സ്വദേശിനിക്കുമാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്.
അതിനിടെ, ഓമിക്രോൺ വ്യാപന തീവ്രത കൂടിയാൽ കോവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് വിദഗ്ദ്ധർ സൂചന നൽകി. എന്നാൽ രണ്ടാം തരംഗത്തിന്റയത്ര തീക്ഷ്ണണമാകാനിടയില്ലെന്ന് ദേശീയ കോവിഡ് 19 സൂപ്പർ മോഡൽ കമ്മിറ്റിയിലെ വിദഗ്ദ്ധർ വ്യക്തമാക്കി. നിലവിൽ 54 കോടിയിലേറെ പേർ രണ്ട് ഡോസ് വാക്‌സീനും 82 കോടിയലിധം പേർ ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞു.
നല്ലൊരു വിഭാഗം പ്രതിരോധ ശേഷി നേടിയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേ സമയം അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഓമിക്രോൺ വ്യാപനം സംബന്ധിച്ച റിപ്പോർട്ട് ആരോഗ്യ മന്ത്രാലയത്തോട് തെരഞ്ഞെടുപ്പ് കമ്മീഷൻ തേടി.രാജ്യത്ത് നൂറിലേറെ പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രലയത്തിന്റെ കണക്ക്.
ന്യൂസ് ഡെസ്ക്