ദിസ്പുർ: ബൊഡൂസ കപ്പിൽ ചാമ്പ്യന്മാരായി മലപ്പുറത്തു നിന്നുള്ള ലൂക്കാ സോക്കർ ക്ലബ്ബ്. കിരീടത്തിനായുള്ള കലാശപ്പോരാട്ടത്തിൽ കേരള യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ലൂക്കാ സോക്കർ ക്ലബ്ബ് ചാമ്പ്യന്മാരായത്. മത്സരത്തിന്റെ അവസാന നിമിഷം, 88ാം മിനിറ്റിലാണ് ലൂക്കാ സോക്കർ ക്ലബ്ബിന്റെ വിജയഗോൾ പിറന്നത്. പകരക്കാരനായി ഇറങ്ങിയ യുവതാരം ജോഷൊ കെ. ഡെന്നിയാണ് ഗോൾ സ്വന്തമാക്കിയത്.

തങ്ങളുടെ ആദ്യ ടൂർണമെന്റിൽ തന്നെ ചാമ്പ്യന്മാരയതിന്റെ ആവേശത്തിലാണ് ടീമും പരിശീലകനായ നവാസ് ലൂക്കയും. കഴിഞ്ഞ രണ്ട് കേരള പ്രീമിയർ സീസണിലുകളിലും ലൂക്കാ സോക്കർ ക്ലബ്ബ് പങ്കെടുത്തിട്ടുണ്ടായിരുന്നു.



'കേരള പ്രീമിയർ ലീഗിന്റെ വരും സീസണിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഞങ്ങൾ ബൊഡൂസ കപ്പിൽ പങ്കെടുത്തത്. ജേതാക്കളാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.

അടുത്ത ലക്ഷ്യം കെ.പി.എൽ കിരീടം നേടി സെക്കന്റ് ഡിവിഷൻ ഐ. ലീഗിലേക്ക് കാലെടുത്തു വെക്കുകയാണ്. അതിനായി ഈ വിജയത്തിൽ നിന്ന് കൂടുതൽ ആത്മവിശ്വാസവും ആവേശവും ഉൾക്കൊണ്ട് കഠിന പ്രയത്നം തുടരും,' പരിശീലകനായ നവാസ് കെ.വി.