ചെന്നൈ: 543 സ്റ്റേഷനുകളിൽ ദക്ഷിണ റെയിൽവേ സൗജന്യ അതിവേഗ വൈഫൈ ഇന്റർനെറ്റ് സേവനം ആരംഭിച്ചു. ഇതിൽ 129 സ്റ്റേഷനുകൾ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്കു കീഴിലാണ്. പൊതുമേഖലാ സ്ഥാപനം റെയിൽടെൽ ആണു റെയിൽവയർ എന്ന പേരിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്.

വൈഫൈ കണക്ഷനുകളിൽ നിന്ന് റെയിൽവയർ തിരഞ്ഞെടുത്തു പോർട്ടലിൽ മൊബൈൽ നമ്പർ നൽകുക. അപ്പോൾ ലഭിക്കുന്ന വൺ ടൈം പാസ്വേഡ് (ഒടിപി) രേഖപ്പെടുത്തിയാൽ വൈഫൈ കണക്ഷൻ ലഭിക്കും. 30 മിനിറ്റ് സൗജന്യമാണ്. കൂടുതൽ സമയം ഉപയോഗിക്കാൻ 10 രൂപ മുതലുള്ള പ്ലാനുകൾ ലഭ്യം.