- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ആർ.ടി.സി.യിൽ ശമ്പളവിതരണം ഇന്ന് മുതൽ; സർവീസുകൾ മുടക്കരുതെന്ന് സിഎംഡി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ശമ്പളവിതരണം തിങ്കളാഴ്ച ആരംഭിക്കും. തിങ്കളാഴ്ച കൂടുതൽ യാത്രക്കാർ കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്നതിനാൽ ജീവനക്കാർ ജോലി ബഹിഷ്‌കരിച്ച് സർവീസ് മുടക്കരുതെന്നും നിലവിൽ ഡ്യൂട്ടി ബഹിഷ്‌കരിക്കുന്ന സംഘടനകൾ അതിൽനിന്ന് പിന്മാറി സർവീസ് നടത്തണമെന്നും സി.എം.ഡി. അഭ്യർത്ഥിച്ചു.
വെള്ളിയാഴ്ചമുതൽ മൂന്നുദിവസങ്ങളിലായി ജീവനക്കാരുടെ ബഹിഷ്‌കരണം കാരണം പ്രതിദിന വരുമാനത്തിൽ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടം ഉണ്ടായി. കോവിഡിനുശേഷമുള്ള റെക്കോഡ് വരുമാനമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ചത്- 5.79 കോടി രൂപ. ബഹിഷ്‌കരണം കാരണം വെള്ളിയാഴ്ചത്തെ വരുമാനം 4.83 കോടിയായി കുറഞ്ഞു. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച ഡ്യൂട്ടി ബഹിഷ്‌കരണം നടത്തിയാൽ ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയേ ഉള്ളൂവെന്നും സി.എം.ഡി. പറഞ്ഞു.
Next Story