- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിലെ കൊലപാതകങ്ങൾ: കണ്ണൂരിലെ പാർട്ടി ഓഫീസുകൾക്ക് ആക്രമണ ഭീഷണി; പൊലീസ് സുരക്ഷ ശക്തമാക്കി

കണ്ണൂർ: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിലെ രാഷ്ട്രീയ പാർട്ടി ഓഫീസുകൾക്ക് പൊലീസ് സുരക്ഷ ശക്തമാക്കി. ജില്ലയിലെ രാഷ്ട്രീയ പാർട്ടി ഓഫിസുകൾ തിങ്കളാഴ്‌ച്ച മുതലാണ് പൊലീസ് നിരീക്ഷണത്തിലാക്കിയത്. രാഷ്ട്രീയ പാർട്ടി ഓഫിസുകളുടെ പരിസരത്ത് അപരിചിതരെ കണ്ടാൽ കസ്റ്റഡിയിലെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ രാത്രികാല പട്രോളിങ് ശക്തമാക്കാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ അനാവശ്യമായി കറങ്ങി നടക്കുന്നവരെയും കസ്റ്റഡിയിലെടുക്കുമെന്നു പൊലിസ് അറിയിച്ചു. വ്യക്തമായ കാരണങ്ങളില്ലാതെ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ ചുറ്റികറങ്ങുന്നവരെയാണ് കസ്റ്റഡിയിലെടുക്കുക.
കണ്ണൂർ ടൗൺസ്റ്റേഷനിൽ മാത്രം ഇങ്ങനെ കറങ്ങി നടക്കുന്ന പത്തുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതുകൂടാതെ 27 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഗരപ്രദേശങ്ങളിലും നാട്ടുമ്പുറങ്ങളിലും രാത്രി പത്തുമണി കഴിഞ്ഞാൽ സംഘം ചേർന്നു നിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വിവിധ ഗുണ്ടാകേസുകളിലും രാഷ്ട്രീയ അതിക്രമകേസുകളിലും പ്രതികളായവരെ മുൻകരുതൽ കസ്റ്റഡിയിലെടുക്കാൻ വിവിധ പൊലിസ് സ്റ്റേഷനുകൾക്ക് സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവൻ നിർദ്ദേശം നൽകിയിട്ടുണ്ട്.


