- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ കേസ്; രണ്ടു ബി.ജെ. പി പ്രവർത്തകർ കൂടി അറസ്റ്റിൽ

തലശേരി: ഡിസംബർ ഒന്നിന്തലശേരി നഗരത്തിൽ നടന്ന കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനാചരണ മഹാറാലിയോടനുബന്ധിച്ചു ഇതരമതസ്ഥർക്കുനേരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ കേസിൽ രണ്ടു ബിജെപി പ്രവർത്തകർ കൂടി അറസ്റ്റിൽ. തോലമ്പ്രയിൽ ചന്ദ്രോത്ത് ഹൗസിൽ പി. സജിൻ (46), തോലമ്പ്ര രമ്യ നിവാസിൽ രാഹുൽ (32) എന്നിവരെയാണ് തലശേരി പൊലീസ് ഇൻസ്പെക്ടർ കെ. സനൽ കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ഇതിനിടെ, ആലപ്പുഴയിലെ ബിജെപി- ആർഎസ്എസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തലശേരി മേഖലയിൽ അക്രമമഴിവാക്കാൻ പൊലിസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തലശേരി നഗരത്തിലും പരിസരങ്ങളിലും പ്രകടനങ്ങളും ഉച്ച ഭാഷിണി വിളംബര ജാഥകളും പൊതുയോഗങ്ങളും വിലക്കിയിട്ടുണ്ട്.
രാത്രികാല പട്രോളിങ് പൊലിസ് ശക്തമാക്കിയതായി തലശേരി പൊലീസ് അറിയിച്ചു. കെ.എ.പി, എ.ആർ പൊലിസുകാരെ തലശേരി നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. നഗരത്തിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയ കണ്ടാലറിയാവുന്ന എസ്.ഡി.പി.ഐ - ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.


