ശ്രീകണ്ഠാപുരം: കണ്ണൂർ ജില്ലയിലെ മലയോരത്തെ ഇളക്കി മറിച്ചു കോൺഗ്രസ് ജനജാഗരൺ അഭിയാൻ പദയാത്ര. കേന്ദ്ര, കേരളസർക്കാരുകളുടെ ജനവിരുദ്ധ ഫാസിസ്റ്റ് നയങ്ങളിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത് രാജ്യമെമ്പാടും നടപ്പിലാക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫ് നയിക്കുന്ന ജനജാഗരൺ അഭിയാൻ പദയാത്രയാണ് തിങ്കളാഴ്‌ച്ച വൈകുന്നേരം കണ്ണൂർ ജില്ലയിലെ മലയോരമേഖലയായ ശ്രീകണ്ഠാപുരത്തെ ഇളക്കിമറിച്ചു സമാപിച്ചത്.

ചുണ്ടപ്പറമ്പിൽ നിന്നും ശ്രീകണ്ഠപുരത്തേക്ക് നടന്ന ആദ്യ ഘട്ട പദയാത്ര ഡിസിസി ജനറൽ സെക്രട്ടറി കെ പി ഗംഗാധരന്റെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഫളാഗ് ഓഫ് ചെയ്തു. ഇരിക്കൂർ, ഉളിക്കൽ, നുച്യാട്, പയ്യാവൂർ, എരുവേശ്ശി, ചുഴലി, ചെങ്ങളായി, നെടിയേങ്ങ, ശ്രീകണ്ഠപുരം മണ്ഡലങ്ങളിൽ നിന്നും വന്ന ആയിരക്കണക്കിന് പ്രവർത്തകരുടെ പ്രതിഷേധക്കടലായി പദയാത്ര മാറി.

കേന്ദ്ര സർക്കാരിന്റെ നിരന്തരമായി തുടരുന്ന പെട്രോളിയം, പാചകവാതക വിലവർധനയിലും കർഷക ദ്രോഹ - ഫാസിസ്റ്റ് നയങ്ങളിലും പൊറുതിമുട്ടിയ സാധാരണ ജനങ്ങളുടെമുദ്രാവാക്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ മുഴക്കിയത്. 75 വർഷം ഇന്ത്യൻ നാഷ്ണൽ കോൺഗസ് പടുത്തുയർത്തിയ ദേശീയ അഭമാന സ്തംഭങ്ങൾ വിറ്റഴിക്കുക മാത്രമാണ് മോദിസർക്കാർ ചെയ്യുന്നതെന്നും സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും അഴിമതിയുടെ കാര്യത്തിൽ മത്സരമാണെന്നും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.

യാതൊരുവിധ ആസൂത്രണവുമില്ലാതെ സിൽവർ ലൈൻ പദ്ധതി പിണറായി സർക്കാർ നടപ്പിലാക്കുന്നത് അഴിമതിക്കു വേണ്ടി മാത്രമാണ്. ഇത് നടക്കാൻ പോകുന്നില്ലെന്നും കെ.സുധാകരൻ മുന്നറിയിപ്പു നൽകി. വർഗ്ഗീയതയെ ചെറുക്കാൻ ഈ മഹാരാജ്യത്ത് കോൺഗസ്റ്റ് മാത്രമേ ഉള്ളൂവെന്നും കാലാകാലങ്ങളിൽ ഇടതുപക്ഷം വർഗീയ വളർത്തി മുതലെടുപ്പു നടത്തുകയാണെന്ന് മുഖ്യപ്രഭാഷകനായ ബി.ആർ എം ഷെറീഫ് പറഞ്ഞു.

പൊതുസമ്മേളനത്തിൽ കോൺഗ്രസ്സ് പ്രസിഡന്റ് എം ഓ മാധവൻ അധ്യക്ഷനായി. ജാഥാ ലീഡർ സജീവ് ജോസഫ് സണ്ണി ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, യു. ഡി എഫ് ചെയർമാൻ പി.ടി മാത്യു, തോമസ് വക്കത്താനം, പി സി ഷാജി കൊയ്യം ജനാർദനൻ , ചാക്കോ പാലക്കലോടി, ബെന്നി തോമസ്റ്റ് , കെ.സി. വിജയൻ എംപി. ശ്രീധരൻ , ജോജി വർഗ്ഗീസ് കെ.പി.ഗംഗാധരൻ കെ.വി ഫിലോമിന ,നൗഷാദ് ബ്ലാത്തൂർ, തങ്കച്ചൻ മാത്യു,പ്രിയ ടി. സി,ജോഷി കണ്ടത്തിൽ, നസീമ ഖാദർ എന്നിവർ പ്രസംഗിച്ചു.