മനില: ഫിലിപ്പീൻസിൽ റായ് ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 300 കടന്നു. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റു. റായ് ചുഴലിക്കൊടുങ്കാറ്റിൽ വൈദ്യുതി-വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും നിലച്ചിരിക്കുകയാണ്.

പ്രളയവും മണ്ണിടിച്ചിലുമാണ് മരണസംഖ്യ ഉയർത്തിയത്. മേഖലയിൽ ഭക്ഷ്യക്ഷാമവും കുടിവെള്ളക്ഷാമവും രൂക്ഷമാണ്. നാശനഷ്ടം വിലയിരുത്തുകയാണ്.

തെക്കുകിഴക്കൻ എഷ്യൻ രാജ്യത്ത് ആഞ്ഞടിച്ച ഏറ്റവും മാരകമായ ചുഴലിക്കാറ്റുകളിൽ ഒന്നാണിത്.