ചക്കരക്കൽ: കൂടാളിക്കടുത്തെ കാഞ്ഞിരോട് മായൻ മുക്കിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടന്ന സംഭവത്തിൽ ചക്കരക്കൽ പൊലീസ് അന്വേഷണമാരംഭിച്ചു. കാഞ്ഞിരോട് സജ്നാസിൽ സി.അബ്ദുൽ റഹ്മാന്റെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ഡിസംബർ പത്തിന് വീട്ടുകാർ വീടുപൂട്ടിയിട്ടു തൃശിനാപള്ളിയൽ പോയിരുന്നു.

ഇയാളുടെ സൃഹുത്ത് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരമറിഞ്ഞത്. വീട്ടുടമ ശനിയാഴ്‌ച്ച ലത്തെത്തി ചക്കരക്കൽ പൊലീസിൽ പരാതി നൽകി. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച രണ്ടുപവൻ സ്വർണാഭരണങ്ങളും തൊണ്ണൂറായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. ചക്കരക്കൽ പൊലിസ് കേസെടുത്ത ശേഷം അന്വേഷണമാരംഭിച്ചു. സി. ഐ സത്യനാഥന്റെ നേതൃത്വത്തൽ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.