ന്യൂഡൽഹി: ഡിസംബർ ആറിന് ന്യൂഡൽഹിയിൽ റഷ്യൻ സംഘത്തിനു നൽകിയ ഊഷ്മള സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു നന്ദി അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ. ഏഷ്യ പസിഫിക് മേഖലയിലെ സാഹചര്യങ്ങൾ നരേന്ദ്ര മോദിയുമായി പുടിൻ ചർച്ച ചെയ്തു.

റഷ്യൻ പ്രതിനിധിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇൻഡോ പസിഫിക് മേഖലയെ ഏഷ്യ പസിഫിക് എന്നാണു റഷ്യ വിശേഷിപ്പിക്കുന്നത്. പുടിന്റെ ഇന്ത്യ സന്ദർശന വേളയിൽ ഒപ്പിട്ട കരാറുകൾ നടപ്പാക്കുന്നതിനെക്കുറിച്ചും ഇരു രാഷ്ട്രങ്ങളുടെയും പ്രതിനിധികൾ ചർച്ച ചെയ്തു.