ചെന്നൈ: സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ രണ്ട് പെൺകുട്ടികൾ ചേർന്ന് കൊന്നു കുഴിച്ചുമൂടി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെ 2 പത്താം ക്ലാസ് വിദ്യാർത്ഥിനികൾ ചേർന്നാണ് പെൺകുട്ടിയെ കൊന്നു കുഴിച്ചുമൂടിയത്. റെഡ്ഹിൽസിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സംഭവം.

തങ്ങളെ ഭീഷണിപ്പെടുത്തിയ യുവാവിനെ പെൺകുട്ടികൾ കൊല്ലാന് പദ്ധതി തയ്യാറാക്കുകയും ്അതിന് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായം തേടുകയും ആയിരുന്നു. കോളജ് വിദ്യാർത്ഥിയായ പ്രേംകുമാർ ആണു കൊല്ലപ്പെട്ടത്. കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ ഒരു വർഷത്തിലേറെയായി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏകദേശം ഒന്നര ലക്ഷത്തിലേറെ കൈക്കലാക്കി.

ശല്യം സഹിക്കാൻ കഴിയാതായതോടെ സുഹൃത്തിന്റെ സഹായത്തോടെ കുട്ടികൾ പണം നൽകാനെന്ന വ്യാജേന പ്രേംകുമാറിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രേംകുമാറിന്റെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.