- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഉപയോഗവും ഇല്ലാത്ത സാധനങ്ങൾ വരെ ഞൊടിയിടയിൽ വിൽക്കാൻ ഒരു ലൈവ് സ്ട്രീമിങ്; കോടികൾക്ക് വിൽക്കുന്നത് റോക്കറ്റുകൾ വരെ; നികുതി വെട്ടിച്ചതിന് സോഷ്യൽ മീഡിയാ റാണിക്ക് ശതകോടികൾ പിഴയിട്ട് ചൈനീസ് അധികൃതർ
ചൈനയിലെ ലൈവ്സ്ട്രീമിങ് റാണി എന്നറിയപ്പെടുന്ന, ഇന്റർനെറ്റ് സെലിബ്രിറ്റി, വിയ എന്നറിയപ്പെടുന്ന ഹുവാംഗ് വീയ്ക്ക് നികുതി വെട്ടിച്ചു എന്ന കുറ്റത്തിന് 211 മില്യൺ ഡോളർ അമേരിക്കൻ ഡോളർ പിഴ വിധിച്ചിരിക്കുകയാണ് അധികൃതർ. തെക്കൻ ചൈനയിലെഹാംഗ്ഷോ നഗരത്തിലെ നികുതി വിഭാഗം അധികൃതരാണ് പിഴ വിധിച്ചിരിക്കുന്നത്. 2019 മുതൽ 2020 വരെ കാലയളവിൽ വ്യക്തിപരമായ വരുമാനം ഒളിച്ചുവെച്ചു എന്നതുൾപ്പടെ മറ്റു ചില കുറ്റങ്ങൾക്കാണ്പിഴ വിധിച്ചിട്ടുള്ളത്.
ചൈനീസ് സമൂഹമാധ്യമങ്ങളായ വീബോയിൽ 18 മില്യൺ ഫോളോവേഴ്സും ടവോബാവോയിൽ 80 മില്യൺ ഫോളോവേഴ്സുമുള്ള ഇവർ ലൈവ് സ്ട്രീമിംഗിലൂടെ ഇ കോമേഴ്സ് ഇടപാടുകളായിരുന്നു നടത്തിക്കൊണ്ടിരുന്നത്. അജ്ഞതമൂലമായിരുന്നു താൻ തെറ്റു ചെയ്തതെന്നും അധികൃതർ നൽകിയ ശിക്ഷ സ്വീകരിക്കുകയാണെന്നും അവർ വീബോ അക്കൗണ്ടിലൂടെ വെളിപ്പെടുത്തി.
സാങ്കേതിക രംഗത്തെ മോണോപോളി തകർക്കുക എന്ന ഉദ്ദേശത്തിൽ ചൈനീസ് സർക്കാർ ആരംഭിച്ച നടപടികളുടെ ഭാഗമായി ശിക്ഷിക്കപ്പെടുന്ന ഏറ്റവും അവസാനത്തെ വ്യക്തിയാണ് വിയ എന്ന 36 കാരി. സാങ്കേതിക വിദ്യയുടേ രംഗത്താരംഭിച്ച വെട്ടിനിരത്തൽ പിന്നീട് സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേക്കും സാംസ്‌കാരിക-കലാ മേഖലകളിലേക്കും വ്യാപിച്ചിരുന്നു. വിവിധ കുറ്റങ്ങൾ ചാർത്തി നിരവധി സെലിബ്ര്വിറ്റികൾക്ക് ഇതിനോടകം വലുതും ചെറുതുമായ ശിക്ഷകളും വിധിച്ചിട്ടുണ്ട്.
സൂര്യനു കീഴിലുള്ള എന്തും, അത് ഉപയോഗമുള്ളതാണെങ്കിലും അല്ലെങ്കിലും വിൽക്കാനുള്ള അസാമാന്യമായ കഴിവാണ് വിയയെ പ്രശസ്തയാക്കിയത്. ടാവോബാവോ ലൈവ് സ്ട്രീമിംഗിലൂടെയായിരുന്നു ഈ യുവതി വില്പന നടത്തിയിരുന്നത്. കഴിഞ്ഞ വർഷം 5.28 മില്യൺ ഡോളറിന് അവർ ഒരു റോക്കറ്റ് ലോഞ്ചർ ലൈവ്സ്ട്രീമിംഗിലൂടെ വെറ്റ് പ്രശസ്തിനേടിയിരുന്നു. അടുത്ത കാലത്ത് നടന്ന സിംഗിൾസ് ഡേ എന്ന ഓൺലൈൻ ഷോപ്പിങ് ഫെസ്റ്റിവലിൽ അവർ വിറ്റത് 1.32 ബില്യൺ ഡോളറിന്റെ സാധനങ്ങളായിരുന്നു. അതും ഒരൊറ്റ സായാഹനത്തിൽ. ഇത് ഒരു സർവ്വകാല റെക്കോർഡാണെന്നാണ് ചൈനീസ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
തിങ്കളാഴ്‌ച്ച വൈകിട്ട് 7 മണിക്ക് അവർ സൗന്ദര്യ സംവർദ്ധക വസ്തുക്കളുടെ വില്പനയ്ക്കായി ഒരു ലൈവ് സ്ട്രീമിങ് ആസൂത്രണം ചെയ്തിരുന്നു. അവരുടേ ടാവൊബാവോ ലൈവ് സ്ട്രീമിങ് സ്റ്റുഡിയോയിൽ കയറിയപ്പോഴാണ് ആ ഈവന്റ് നീക്കം ചെയ്തതായ അറിയിപ്പ് വന്നത്. അതിനുശേഷം വിയയുടെ വീബോ, ടാവോബാവോ അക്കൗണ്ടുകൾ ഓഫ് ലൈൻ ആയി.
ചൈനയിലെ ഈ കോമേഴ്സ് മേഖലയിലെ വളർച്ചയ്ക്കൊപ്പമായിരുന്നു വിയയുടെ കുതിച്ചുകയറ്റം. അതിനെ കുറിച്ച് ഇപ്പോൾ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. നികുതി വെട്ടിപ്പിന്റെ പേരിൽ നിരവധി അറിയപ്പെടുന്ന വ്യക്തിത്വങ്ങളെ അവരുടേ തൊഴിൽ പോലും നഷ്ടപ്പെടുന്ന നിലയിലേക്ക് ഷീ യുടെ സർക്കാർ എത്തിച്ചിരുന്നു. പ്രത്യേകിച്ചും വിനോദമേഖലയിൽ നിന്നുള്ളവർക്കാണ് അഘാതം ഏറെ ഏറ്റുവാങ്ങേണ്ടി വന്നത്.
കഴിഞ്ഞമാസം ഇതുപോലെ രണ്ട് ലൈവ്സ്ട്രീമിങ് എ കോമേഴ്സ് വിദഗ്ദരെ നികുതി വെട്ടിപ്പിന്റെ പേരിൽ അന്വേഷണ വിധേയമാക്കിയിരുന്നു. ഏകദേശം 100 മില്യൺ യുവാനായിരുന്നു രണ്ടുപേർക്കും കൂടി പിഴ ചുമത്തിയത്. മാത്രമല്ല, അതിനുശേഷം അവരുടെ ലൈവ് സ്ട്രീമിങ് സേവനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു.ലൈവ് സ്ട്രീമേഴ്സ് ഉൾപ്പടെ വിനോദ മേഖലയിലെ പലർക്കും സെപ്റ്റംബറിൽ തന്നെ നികുതിയുമായി ബന്ധപ്പെട്ട നോട്ടീസുകൾ നൽകിയിരുന്നു.
നികുതിസംബന്ധിച്ച് ചെയ്ത് പോയ തെറ്റ് സ്വയം തിരുത്താൻ തയ്യാറുള്ളവർക്ക് കുറഞ്ഞ ശിക്ഷമാത്രമേ നൽകുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ചില സന്ദർഭങ്ങളിൽ ഇവരെ ശിക്ഷയിൽ നിന്നും ഒഴിവാക്കുമെന്നും അറിയിച്ചിരുന്നു. അതിനെ തുടർന്ന് ആയിരത്തിലധികം പേരാണ് സ്വയം നികുതി നൽകുവാനായി മുന്നോട്ട് വന്നത്.
ആരാധക സംസ്‌കാരം തകർത്തെറിയുവാനുള്ള ശ്രമത്തിലാണ് ചൈനീസ് സർക്കാർ. ഇതിന്റെ ഭാഗമായി ആരാധകർ ധാരാളമായുള്ള സെലിബ്രിറ്റികളെയൊക്കെ ഓരോ വിധത്തിൽ നിയന്ത്രണത്തിലാക്കുകയാണ് സർക്കാർ. ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്ന സംശയത്തിന്റെ പേരിലാണ് ഗായകനായ ക്രിസ് വുവിനെ ഈ വർഷം ആദ്യം അറസ്റ്റ് ചെയ്തത്. അതിനുപുറമെ ചൈനയിലെ ടെലിവിഷൻ രംഗത്തെ സൂപ്പർ താരമായിരുന്നു നടി ഷെംഗ് ഷുവാംഗിന് 45 മില്യൺ ഡോളറിന്റെ പിഴ വിധിച്ചിരുന്നു. മാത്രമല്ല, ഇവരെ തുടർന്ന് ഒരു പരിപാടികളിലും പങ്കെടുപ്പിക്കരുതെന്ന നിർമ്മാതാക്കൾക്ക് കർശന നിർദ്ദേശവും നൽകി.
മറുനാടന് മലയാളി ബ്യൂറോ