- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.എംപി സിപിഎം അതിക്രമത്തിന്റെ ജീവിക്കുന്ന പ്രതീകം; സി.എംപിയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൈയടക്കുകയാണ് സിപിഎം ചെയതത് എന്നും കെ.സുധാകരൻ
കണ്ണുർ: സിപിഎമ്മിന്റെ അതിക്രമത്തിനിരയായ ജീവിക്കുന്ന പ്രതീകമാണ് സി.എംപിയെന്ന പാർട്ടിയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആരോപിച്ചു. സിഎംപി കണ്ണൂർ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റിൽ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുത്തുപറമ്പ് വെടിവയ്‌പ്പ് നടന്നത് എം.വി രാഘവനെന്ന നേതാവിനെ പേപ്പട്ടിയെപ്പോലെ ഗുണ്ടകളെ ഇറക്കി എറിഞ്ഞു കൊല്ലാനുള്ള ശ്രമം പ്രതിരോധിക്കുന്നതിനിടെയാണ്. സി എം പി എന്ന് പറയുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ ചവിട്ടിമെതിച്ചു കൊണ്ട് ഏകാധിപത്യ പ്രകടനം കാണിക്കുന്ന സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഇരകളായി ഓരോ ദിവസവും പുത്തൻ അനുഭവങ്ങളുമായി സിഎംപി കേരള രാഷ്ട്രീയത്തിനു മുന്നിൽ നിൽക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
സി.എംപിയുടെ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചു കൈയടക്കുകയാണ് സിപിഎം ചെയതത്. ഇതിനെതിരെ ഒറ്റക്കെട്ടായി യു.ഡി.എഫ് ചെറുത്തു നിൽപ്പിന് പിൻതുണ നൽകുമെന്നും സുധാകരൻ പറഞ്ഞു. സി.എംപി കണ്ണൂർ ജില്ലാ സെക്രട്ടറി സുനിൽ കുമാർ അധ്യക്ഷനായി. സി. എം പി ജില്ലാ കൗൺസിൽ ഓഫീസ് കെട്ടിടം ആയ ഇ പി സ്മാരക മന്ദിരം കയ്യേറ്റം ഉടൻ ഒഴിപ്പിക്കുക, ഭൂനികുതി സ്വീകരിക്കുക,റവന്യൂ - ഐ.ആർ.പി.സി ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.
സി എ അജീർ, ഇല്ലിക്കൽ അഗസ്തി, എ കെ ബാലകൃഷ്ണൻ, സുധീഷ് കോടിയേരി തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്