കൊച്ചി: തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ ലോറിയുമായി കൂട്ടിയിടിച്ചു. ഇടപ്പള്ളി - വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന് സമീപം ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരുടെ നില ഗുരുതരമാണ്.

റിവേഴ്സ് എടുക്കുകയായിരുന്ന ഒരു ലോറിയിലേക്ക് വാൻ ഇടിച്ച് കയറിയാണ് അപകടം. തമിഴ്‌നാട്ടിലെ സേലത്ത് നിന്നുള്ള 15 അംഗ അയ്യപ്പഭക്ത സംഘവും ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ഡ്രൈവറുമാണ് വാനിലുണ്ടായിരുന്നത്. ഇതിൽ ഡ്രൈവറുടേയും മറ്റൊരാളുടേയും നില ഗുരുതരമാണ്. പരിക്കേറ്റവരെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയിൽ ഒരാളുടെ കാൽ രണ്ട് വണ്ടികൾക്കിടയിലായി കുടുങ്ങിപ്പോയെന്നും ഇയാളെ പുറത്തെടുക്കാൻ ബുദ്ധിമുട്ടിയെന്നും രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. സംഘത്തിലുള്ള ബാക്കി 13 പേർ ഇന്ന് തന്നെ സേലത്തേക്ക് മടങ്ങും.