- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കഞ്ചാവ് സംഘത്തിലെ യുവാവിനെ പൊലിസ് പിടികൂടി. നരഹത്യാകേസിൽ ഒളിവിൽ കഴിയുകയായിരുന്ന കഞ്ചാവ് മാഫിയ സംഘത്തിലെ യുവാവിനെയാണ് കണ്ണൂർ ടൗൺ ഹൗസ് സ്റ്റേഷൻ ഓഫിസർ ശ്രീജിത്ത് കോടേരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നും എസ്. ഐ സി. എച്ച് നസീബും സംഘവും പിടികൂടിയത്.
തയ്യിൽ മരക്കാർ കണ്ടി സ്വദേശി തൃച്ചാത്തിൽ മുഹമദ് റിസ്വാനെയാ(26)ണ് അറസ്റ്റു ചെയ്തത്. ദിവസങ്ങൾക്കു മുൻപ് കണ്ണൂർ നഗരത്തിൽ പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയ സംഘത്തെ കുറിച്ചു പൊലിസിന് വിവരം നൽകിയെന്ന സംശയത്താൽ ചക്കരക്കൽ പൊതുവാച്ചേരി സ്വദേശിയായ യുവാവിനെയാണ് വധിക്കാൻ ശ്രമിച്ചത്. ഈ കേസിൽ നരഹത്യാകുറ്റം ചുമത്തി നേരത്തെ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിടിയിലായ റിസ്വാനെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്