- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുവൈറ്റിൽ 12 ഓമിക്രോൺ കേസുകൾ സ്ഥീരീകരിച്ചു; വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കർശന പരി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ 12 ഓമിക്രോൺ കേസുകൾ കൂടി കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തിയവരാണ് ഇവർ. ഇവർ നിലവിൽ ക്വാറന്റീനിൽ കഴിയുകയാണ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ കർശനമായി ക്വാറന്റീൻ പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
കുവൈറ്റിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും യാത്രയ്ക്ക് 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം നേരത്തെ 72 മണിക്കൂറിനിടെയുള്ള പരിശോധനാ ഫലം ഹാജരാക്കിയാൽ മതിയാരുന്നു. ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഡിസംബർ 26 മുതൽ ഇത് പ്രാബല്യത്തിൽ വരും.
അടുത്ത ഞായറാഴ്ച മുതൽ രാജ്യത്ത് എത്തുന്ന എല്ലാവർക്കും 10 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുമുണ്ട്. എന്നാൽ രാജ്യത്തെത്തി 72 മണിക്കൂറെങ്കിലും പിന്നിട്ട ശേഷം നടത്തുന്ന ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചാൽ ക്വാറന്റീൻ അവസാനിപ്പിക്കാം. ഫലത്തിൽ മൂന്ന് ദിവസത്തെ ക്വാറന്റീൻ എല്ലാവർക്കും നിർബന്ധമായിരിക്കും..
യാത്രകൾ വളരെ അത്യാവശ്യമെങ്കിൽ മാത്രം നടത്തണമെന്നും എല്ലാ ആരോഗ്യ സുരക്ഷാ മുൻകരുതൽ നടപടികളും പാലിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഒൻപത് മാസം പിന്നിട്ടവർക്ക് മൂന്നാം ഡോസ് വാക്‌സിൻ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനുവരി 2 അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇതിനുള്ള സമയപരിധി കണക്കാക്കുന്നത്.
ന്യൂസ് ഡെസ്ക്