ശ്രീനഗർ: കശ്മീരിൽ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ശ്രീനഗറിലും അനന്ത്നാഗിലുമായുണ്ടായ ഭീകരാക്രമണങ്ങളിലാണ് ഇവർ കൊല്ലപ്പെട്ടത്.

അനന്ത്നാഗിലുണ്ടായ ഏറ്റമുട്ടലിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ മൊഹമ്മദ് അഷ്റഫാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭീകരർക്കായി തിരച്ചിൽ നടത്തിയിരുന്നു.

ശ്രീനഗറിലുണ്ടായ ആക്രമണത്തിൽ റൗഫ് അഹ്‌മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭീകരർ ഇദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപുതന്നെ റൗഫ് അഹ്‌മദ് മരണപ്പെടുകയായിരുന്നു.