- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസിയുടെ വീട്ടിലെ മോട്ടർ കേടാക്കിയതിന് ആറു വയസ്സുകാരന് രക്ഷിതാക്കളുടെ ക്രൂര മർദനം; ചൈൽഡ് ലൈൻ അധികൃതർ ഏറ്റെടുത്ത കുട്ടി ആശുപത്രിയിൽ
കറുകച്ചാൽ: അയൽവാസിയുടെ വീട്ടിലെ മോട്ടർ കേടാക്കിയതിന് വെള്ളാവൂരിൽ ആറു വയസ്സുകാരനെ രക്ഷിതാക്കൾ ക്രൂരമായി മർദിച്ചതായി റിപ്പോർട്ട്. നാട്ടുകാർ അറിയിച്ചതിനെ തുട
ർന്നെത്തിയ ചൈൽഡ്ലൈൻ അധികൃതർ കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിലാക്കി. വെള്ളാവൂർ കുളക്കോട്ടുകുന്നേൽ ബിജു-ജലജ ദമ്പതികളുടെ മൂത്ത കുട്ടിക്കാണ് മർദനമേറ്റത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
കുട്ടി അയൽവാസിയുടെ വീട്ടിലെ മോട്ടർ കേടാക്കിയെയതായി അവർ പരാതിപ്പൈട്ടിരുന്നു. ഇതിൽ കലി മൂത്ത രക്ഷിതാക്കൾ കുട്ടിയെ വടികൊണ്ട് അടിച്ച് അവശനാക്കി. കുട്ടിയുടെ കരച്ചിൽകേട്ട് ഓടിയെത്തിയ അയൽവാസികൾ ഇതു തടയുകയും തുടർന്ന് വിവരം പഞ്ചായത്തംഗത്തെയും വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരെയും അറിയിക്കുകയും ചെയ്തു.
ഇന്നലെ ഇവരുടെ വീട്ടിലെത്തിയ ചൈൽഡ്ലൈൻ അധികൃതർ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. കുട്ടി ക്രൂരമർദനത്തിന് ഇരയായതായി ആശുപത്രിയിലെ പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ രക്ഷിതാക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചൈൽഡ് ലൈൻ അധികൃതർ അറിയിച്ചു.