തികെട്ടാൽ മനുഷ്യൻ എന്തും ചെയ്യുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അമേരിക്കയിൽ നടന്ന സംഭവം. ഏറെ മോഹിച്ചു വാങ്ങിയ ടെസ്ല കാറിന്റെ ബാറ്ററി കേടായപ്പോൾ അത് മാറ്റിക്കൊടുക്കാൻ കമ്പനി തയ്യാറായില്ല. 2013 മോഡൽ ടെസ്ല എസ് മോഡൽ കാറിന്റെ ബാറ്ററി മാറ്റിവയ്ക്കാൻ കമ്പനി ആവശ്യപ്പെട്ടത് 22,000 ഡോളർ. ഗതികെട്ട കാറുടമ ടുവോമസ് കറ്റാനെൻ പിന്നെ ഒന്നും ആലോചിച്ചില്ല 66 പൗണ്ട് ഡൈനാമിറ്റ്‌വാങ്ങി കാറിൽ വെച്ച് ഒരു ഉഗ്രൻ സ്ഫോടനം നടത്തി.

നിലവിൽ 1 ലക്ഷം ഡോളർ വിലയുള്ള കാറാണ് ഇപ്രകാരം സ്ഫോടനത്തിലൂടെ ഉടമ നശിപ്പിച്ചത്. സ്ഫോടനം നടത്തുന്നതിനു മുൻപായി ടെസ്ലയുടെ ഉടമ എലൺ മസ്‌കിന്റെ ഒരു ചിത്രം അതിൽ വയ്ക്കാനും ഇയാൾ മറന്നില്ല. കഴിഞ്ഞ കുറേ കാലമായി മസ്‌കിനും ടെസ്ലയ്ക്കുമെതിരെ ബാറ്ററിക്ക് അമിത ചാർജ്ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. പ്രാദേശിക ഗാരേജുകൾ ഇതിനായി വാങ്ങുന്നതിന്റെ മൂന്നിരട്ടി തുകയാണ് ടെസ്ല ഇതിനായി ഈടാക്കുന്നത് എന്നായിരുന്നു പരാതി.

ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വെബ്സൈറ്റായ എലക്ട്രെക് പറയുന്നത് മറ്റൊരു ടെസ്ല ഉടമയോട്ബാറ്ററി മാറ്റിവെയ്ക്കുവാൻ 22,500 ഡോളർ ആവശ്യപ്പെട്ടു എന്നാണ്.പിന്നീട് ഇയാൾ ഒരു പ്രാദേശിക ഗ്യാരേജിൽ ചെന്നപ്പോൾ പ്രവർത്തനക്ഷമമായ ഒരു ബാറ്ററി മാറ്റിവയ്ക്കാൻ അയാൾക്ക് ചെലവായത് വെറും 5,000 ഡോളർ മാത്രമാണ് ചെലവായതെന്നും വെബ്സൈറ്റിൽ പറയുന്നു.

ടെസ്ല ബാറ്ററിക്ക് വാറന്റി നൽകുന്നത് കർശന നിബന്ധനകളോടെയാണ്. 1,50,000 മൈൽ വാഹനമോടിയതിനു ശേഷമോ വാങ്ങിയിട്ട് എട്ടു വർഷത്തിനുള്ളിലോ ബാറ്ററിയുടെ കപ്പാസിറ്റി 70 ശതമാനത്തിൽ താഴെ വന്നാൽ മാത്രമേ വാറന്റിക്ക് അർഹതയുണ്ടാവുകയുള്ളു. പഴയ മോഡലുകൾ വാങ്ങിയവർക്ക് ബാറ്ററി മാറ്റിലഭിക്കാൻ വൻതുകയാണ് ടെസ്ലയ്ക്ക് നൽകേണ്ടതായി വരുന്നത്.

കാർ ഉടമയുടെ ആവശ്യപ്രകാരം ചില യൂട്യുബർമാരാണ് സ്ഫോടനം നടത്തിയത്. ഡൈനമിറ്റ് കാറിൽ ഘടിപ്പിച്ചതിനു ശേഷം കാർ ഉടമ തന്നെ സ്വിച്ച് അമർത്തുകയായിരുന്നു. ഹൈഡെഫിനിഷൻ കാമറകൾ ഉപയോഗിച്ച് ഈ സംഭവം മുഴുവൻ ഒപ്പിയെടുക്കുകയും ചെയ്തു. ഈ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ യൂട്യുബിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.