കോഴിക്കോട് : തൊഴിലാളി സമൂഹത്തിന് ദ്രോഹകരവും അവരെ കോർപറേറ്റുകളുടെ അടിമത്വത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ലേബർ കോഡുകൾ റദ്ദ് ചെയ്യണമെന്ന് അഡ്വക്കറ്റ് പ്രശാന്ത് ഭൂഷൺ . രാജ്യത്തിന് ഒരു ഗുണവും ചെയ്യാത്ത മോദി ഭരണകൂടം രാജ്യത്തിന്റെ വിഭവങ്ങളും തൊഴിൽ ശക്തിയും കോർപ്പറേറ്റുകൾക്ക് താലത്തിൽ വെച്ച് നൽകുകയാണ്. തന്റെ ഗവൺമെന്റിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ ശ്രമിച്ച അംബാനി അദാനി ഉൾപ്പെടെയുള്ള കോർപ്പറേറ്റുകൾക്കുള്ള മോദിയുടെ പ്രത്യുപകരാമാണിതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അടിമത്വലേബർ കോഡുകൾ പിൻവലിക്കുക എന്ന വിഷയത്തിൽ എഫ്.ഐ.ടി.യു കോഴിക്കോട് കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കരാർ ജോലി വ്യവസ്ഥ അവസാനിപ്പിക്കണമെന്നും, തൊഴിലാളികളുടെ സുരക്ഷാ ബോധം നഷ്ടപ്പെടുത്തുന്ന ഇത്തരം നിയമങ്ങൾ ജനാധിപത്യമര്യാദകളുടെ ലംഘനമാണന്നും ഈസ് ഓഫ് ഡുയിങ്ങ് ബിസ്‌നസ് എന്ന പേരിൽ രാജ്യത്ത് നടപ്പാക്കുന്ന തൊഴിൽ നിയമ ഭേദഗതികൾ കേരളിലെ പിണറായി സർക്കാരും നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്.

രാജ്യത്തെ തൊഴിലാളികളെ രക്ഷിക്കാൻ കർഷക പ്രക്ഷേഭം മാതൃകയിൽ വിശാലമായ സമര മുന്നേറ്റം സംഘടിപ്പിക്കുവാൻ തൊഴിലാളി സംഘടനകൾ ഒന്നിക്കണമെന്ന് സെമിനാറിൽ വിഷയമവതരിപ്പിച്ചു കൊണ്ട് സംസാരിക്കവെഎഫ് ഐ ടി യു ദേശീയ പ്രസിണ്ട് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ജ്യോതി വാസ് പറവൂർ അധ്യക്ഷത വഹിച്ച സെമിനാറിൽ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ജി പങ്കജാക്ഷൻ, എസ്.ടി.യു ദേശീയ പ്രസിഡണ്ട് അഡ്വ: റഹ്‌മത്തുള്ള, എൻ.ടി.യു.ഐ സംസ്ഥാന പ്രസിഡണ്ട് എൻ ശ്രീകുമാർ, ഹൈക്കോടതി അഡ്വ: ജോൺ ജോസഫ്, ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് എന്നിവർ ലേബർ കോഡുകളിലെ വിവിധ തൊഴിലാളി വിരുദ്ധനയങ്ങൾ ഉയർത്തി കാണിച്ച് സെമിനാറിൽ സംസാരിച്ചു വൈസ് പ്രസിഡണ്ട്‌മോഹൻ സി മാവേലിക്കര, സെക്രട്ടറി റഷീദഖാജ, ദേശീയ ജനറൽ സെക്രട്ടറി അബ്ദു റഹ്‌മാൻ, എന്നിവരും സെമിനാറിന്റെ നേതൃപരമായ വിവിധ ചുമതലകൾ വഹിച്ചു സെക്രട്ടറി ഷാനവാസ് പീ.ജെ സ്വാഗതവും, ട്രഷറർ ഉസ്മാൻ മുല്ലക്കര നന്ദിയും പറഞ്ഞു