കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ മാങ്ങാട്ടുപറമ്പ് ക്യാംപസിൽ വൻ തീപിടിത്തം വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് കണ്ണൂർ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ബി.എഡ് കോളേജിലെ കമ്പ്യൂട്ടർ ലാബിൽ തീപ്പിടിത്തമുണ്ടായത്. നിരവധി കമ്പ്യൂട്ടറുകൾക്ക് നാശനഷ്ടം സംഭവിച്ചതായി കരുതുന്നു.

തളിപ്പറമ്പ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു'. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്‌സ് നൽകുന്ന പ്രാഥമിക വിവരം. തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.