- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ദൈവത്തിന് നന്ദി;സാന്റാ മഞ്ഞുവണ്ടിയിൽ വരുന്നതിന്;അദ്ദേഹത്തിന് വൻതുക ഇന്ധനത്തിന് ചിലവഴിക്കേണ്ടി വരില്ലല്ലോ'; ക്രിസ്മസ് തീമിൽ മോദിയെ പരിഹസിച്ച് കോൺഗ്രസ്
ന്യൂഡൽഹി: ക്രിസ്മസ് ആസ്പദമാക്കിയ ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ്. കുതിച്ചുയർന്ന പെട്രോൾ വിലയും വിലക്കയറ്റവുമൊക്കെ ഉയർത്തിയാണ് ട്വീറ്റുകളിൽ വിമർശനം ഉയർത്തുന്നത്.
പെട്രോളിന്റെ വിലയെ കുറിച്ചുള്ളതാണ് ഒരു ട്വീറ്റ്. ദൈവത്തിന് നന്ദി, സാന്റാ മഞ്ഞുവണ്ടിയിൽ വരുന്നതിന്. അദ്ദേഹത്തിന് വൻതുക ഇന്ധനത്തിന് ചിലവഴിക്കേണ്ടി വരില്ലല്ലോ എന്നാണ് ഈ ട്വീറ്റിലെ പരിഹാസം.
All we want for Christmas is a government that listens. pic.twitter.com/Csz0X3NtIU
- Congress (@INCIndia) December 25, 2021
സാന്റ എല്ലാവരുടെയും ആഗ്രഹങ്ങൾക്ക് കാതോർക്കുന്നതിന് ദൈവത്തിന് നന്ദി. കാരണം, മോദിജി അദ്ദേഹത്തിന്റെ 'മൻ കീ ബാത്ത്' മാത്രമേ കേൾക്കാറുള്ളൂ- എന്നാണ് മറ്റൊരു ട്വീറ്റ്.
Imagine dashing through the snow at Rs.95/litre. pic.twitter.com/oIlqKGaQbe
- Congress (@INCIndia) December 25, 2021
ജിംഗിൾ ബെൽസ് ജിംഗിൾ ബെൽസ്, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റോഡുകൾ, റെയിൽവേ- മോദിജി വിൽക്കുന്ന ചില വസ്തുക്കളാണ് ഇവ എന്നാണ് വേറൊരു ട്വീറ്റ്.
Jingle bells, jingle bells,
- Congress (@INCIndia) December 25, 2021
ports, airports, roads, railways,
are just a few things Modi ji sells. pic.twitter.com/IIr75rxqNh
എല്ലാവർക്കും സമ്മാനം നൽകാൻ സാന്റ ഉള്ളതിന് ദൈവത്തിന് നന്ദി. കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം സമ്മാനം നൽകുന്നതിലും അദ്ദേഹത്തിന്റെ ക്രോണി ക്യാപിറ്റലിസ്റ്റ് സുഹൃത്തുക്കൾക്ക് സമ്മാനം നൽകുന്നതിലും തിരക്കിലാണ്, എന്നും പരിഹസിക്കുന്നു.
ന്യൂസ് ഡെസ്ക്