- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഴക്കമ്പലം ആക്രമണം ഒറ്റപ്പെട്ട സംഭവം; ലേബർ ഓഫീസർ അന്വേഷിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: കിഴക്കമ്പലം ആക്രമണം ലേബർ ഓഫിസർ അന്വേഷിക്കുമെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവമാണിത്. നിലവിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്. ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിസ്മസ് ആഘോഷത്തിനിടെയാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ അതിഥിത്തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചത്. സിഐ ഉൾപ്പെടെ 5 പൊലീസുകാർക്കു പരുക്കേറ്റു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി റൂറൽ എസ്‌പി കെ.കാർത്തിക് പറഞ്ഞു.
അതേസമയം, നാഗാലാൻഡ്. മണിപ്പുർ ഭാഗത്തുനിന്നെത്തിയ ചില തൊഴിലാളികളാണ് അക്രമത്തിനു പിന്നിലെന്നും ബാക്കിയുള്ളവർ നിരപരാധികളാണെന്നും കിറ്റെക്‌സ് എംഡി സാബു ജേക്കബ് പറഞ്ഞു. അക്രമികൾ ലഹരി ഉപയോഗിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story