- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്ഷൻ പറഞ്ഞ് സ്‌ക്രീനിലെത്തി; ഒടുവിൽ കട്ട് പറഞ്ഞു; സംവിധായകനായും കഥാപാത്രമായും മോഹൻലാൽ; 'ബറോസ്' പ്രൊമോ ടീസർ പുറത്ത്
കൊച്ചി: ആക്ഷൻ പറഞ്ഞ് സ്‌ക്രീനിലെത്തി ഒടുവിൽ കട്ട് പറഞ്ഞ് റീടേക്ക് പറയുന്ന മോഹൻലാൽ. മലയാളത്തിന്റെ പ്രിയതാരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പ്രൊമോ ടീസർ പുറത്ത് വന്നു.
പ്രഖ്യാപന സമയം മുതൽ മലയാള സിനിമാസ്വാദകരുടെ ഇടയിലെ ചർച്ചയാണ് ബറോസ്. മോഹൻലാലിനെക്കൂടാതെ സന്തോഷ് ശിവൻ, ആന്റണി പെരുമ്പാവൂർ തുടങ്ങി അണിയറക്ക് പിറകിൽ അണിനിക്കുന്നവരും ടീസറിലെത്തുന്നുണ്ട്. ആക്ഷൻ പറഞ്ഞ് സ്‌ക്രീനിലെത്തി ഒടുവിൽ കട്ട് പറഞ്ഞ് റീടേക്ക് പറയുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം.
2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് ഈ വർഷം മാർച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയിൽ അഭിനയിക്കുന്നു. ബറോസിൽ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേൽ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്‌സ് ആൻഡ് ലൂസിയ, ഓൾ റോഡ്സ് ലീഡ്സ് ടു ഹെവൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.




