- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ ജില്ലയിൽ ഒരു ഓമിക്രോൺ കേസ്; ആരോഗ്യവകുപ്പ് ജാഗ്രതയിൽ
കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഓമിക്രോൺ സ്ഥിരീകരിച്ചത് ആശങ്കപരത്തുന്നു.സമ്പർക്കത്തിലൂടെയാണ് ഒരാൾക്ക് ഓമിക്രോൺ ബാധ സ്ഥിരീകരിച്ചത്. വിദേശയാത്രാ പശ്ചാത്തലമില്ലാത്ത 51കാരനിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം കോവിഡ് ബാധിച്ച വിദ്യാർത്ഥിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നു. ക്വാറന്റീനിലായിരിക്കവേ നടത്തിയ പരിശോധനയിലാണ് ഓമിക്രോൺ സ്ഥീരികരിച്ചത്. സെന്റിനൽ സർവേയിലൂടെ ഓമിക്രോൺ കണ്ടെത്തിയതോടെ, സമ്പർക്കത്തിലൂടെയുള്ള വ്യാപനത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതന്നെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിലയിരുത്തൽ.
സെന്റിനൽ സർവയൻസിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് അൻപത്തിയൊന്നുവയസുകാരന് ഓമിക്രോൺ സ്ഥീരീകരിച്ചത്. അയൽവാസിയായ വിദ്യാർത്ഥിയുടെ കോവിഡ് സമ്പർക്കപ്പട്ടികയിലായതിനാൽ ക്വാറന്റീനിലായിരുന്നു. കഴിഞ്ഞ ഒക്്‌ടോബർ ഒൻപതിനാണ്കോവിഡ് പോസിറ്റീവായത്. തുടർന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഓമിക്രോൺ സ്ഥീരീകരിച്ചത്. കുട്ടിയുടെ ിതാവ് മാത്രമാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്.സംസ്ഥാനത്ത് ഓമിക്രോൺ കേസുകൾ വ്യാപകമാവുന്നത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 38,929 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളഅഞ്ചു ദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി ആറു വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,21,509 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,17,637 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3872 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 142 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ 22,691 കോവിഡ് കേസുകളിൽ, 10 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഞായറാഴ്‌ച്ച സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 252 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,586 ആയി ഉയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്