- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മുകശ്മീരിൽ ഭീകരാക്രമണം; സുരക്ഷാ സൈനികർക്കുനേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു; തിരച്ചിൽ തുടരുന്നു
ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സൈനികർക്കുനേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ദക്ഷിണ കശ്മിരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹറയിലാണ് ആക്രമണം ഉണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ജമ്മു-കശ്മിർ പൊലീസും സുരക്ഷാ സൈനികരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. നാല് മണിയോടെയാണ് സംഭവം.
അർവാനിയിൽ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ബങ്കറിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമണം നടത്തിയവർക്കായി പ്രദേശത്ത് വ്യാപക തിരച്ചിൽ നടക്കുകയാണ്. കഴിഞ്ഞ ദിവസം പൊലീസ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം നടന്നിരുന്നു. പുൽവാമയിലെ പോസ്റ്റ് ഓഫീസിന് സമീപമാണ് ആക്രമണമുണ്ടായത്. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.
പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില ഡോക്ടർമാർ നിരീക്ഷിക്കുകയാണെന്നും അപകട നില തരണം തരണം ചെയ്തിട്ടില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സേന വധിച്ചിരുന്നു. ഇവരുടെ സംഘത്തിലുള്ളവരാണോ ആക്രമിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്