- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് പുതുവർഷത്തിൽ അതിവേഗ ഇന്റർനെറ്റ്; നാലു മെട്രോ നഗരങ്ങൾ ഉൾപ്പെടെ 13 പട്ടണങ്ങളിൽ ഫൈവ് ജി സേവനം
ന്യൂഡൽഹി: പുതുവർഷത്തിൽ നാലു മെട്രോ നഗരങ്ങൾ ഉൾപ്പെടെ 13 പട്ടണങ്ങളിൽ ഫൈവ് ജി ടെലികോം സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്. ചെന്നൈ, ഡൽഹി, മുംബയ് , കൊൽക്കത്ത എന്നി മെട്രോ നഗരങ്ങൾക്ക് പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗർ, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്നൗ, പുനെ, ഗാന്ധിനഗർ എന്നി നഗരങ്ങളിലാണ് 5ജി സേവനം ആരംഭിക്കുന്നത്.
ദക്ഷിണേന്ത്യയിൽ ചെന്നൈയിലും ഹൈദരാബാദിലുമാണ് 5 ജി സേവനം ലഭിക്കുക.ടെലികോം കമ്പനികളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡഫോൺ ഐഡിയ എന്നിവയാണ് ഫൈവ് ജി സേവനം ലഭ്യമാക്കുക. .അതിവേഗത്തിൽ വീഡിയോ സ്ട്രീമിങ് സാദ്ധ്യമാകും എന്നതാണ് 5 ജിയുടെ പ്രത്യേകത.
അതേ സമയം വിവിധ ടെലികോം സേവനദാതാക്കൾ അതിന്റെ പരീക്ഷണം രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നടത്തിയതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇന്ത്യൻ വിപണിയിലെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ടെലികോം സേവനദാതാവ് ഇപ്പോൾ റിലയൻസ് ജിയോ ആണ്. ജിയോ ഇപ്പോൾ പുറത്തുവിട്ട കണക്കാണ് ടെലികോം രംഗത്തെ ചർച്ചയാകുന്നുണ്ട്.
ഇടി ടെലികോം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യയിൽ 5ജി സേവനം പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് തന്നെ 10 കോടി മുതൽ 15 കോടിവരെ 5ജി സ്മാർട്ട്‌ഫോണുകൾ ഉപയോഗത്തിലുണ്ടാകുമെന്നാണ് പറയുന്നത്. ജിയോ ഡിവൈസ് മൊബിലിറ്റി പ്രസിഡന്റ് സുനിൽ ദത്തിനെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്. ഇത് വളരെ ശുഭകരമായ സൂചനയാണെന്നും. ഇന്ത്യയിൽ 5ജി എത്തുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ 5ജി വിപണിയായി ഇന്ത്യ മാറുമെന്നും ജിയോയെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
അതേ സമയം 5ജി സ്‌പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടന. സെല്ലുലാർ ഓപറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ടെലികോം വകുപ്പിന് മുന്നിൽ ഈ ആവശ്യം വെച്ചിരിക്കുന്നത്. 5ജി സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില പാതിയിലധികം കുറയ്ക്കണമെന്നാണ് ആവശ്യം. എയർടെൽ, ജിയോ, വൊഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഉൾപ്പെട്ടതാണ് സെല്ലുലാർ ഓപറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യ.
അടിസ്ഥാന വില 60-70 ശതമാനം കുറച്ചില്ലെങ്കിലും ലേലം വിജയകരമാവില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഒരാഴ്ച മുൻപാണ് ഈ ആവശ്യം ഉന്നയിച്ച് സംഘടന കേന്ദ്രത്തിന് കത്തയച്ചത്. 2022 ഏപ്രിൽ - മെയ് മാസത്തിനിടയിൽ 5ജി സ്‌പെക്ട്രം ലേലം നടത്താനാണ് ലക്ഷ്യമിടുന്നത്. എന്നാൽ വില വലിയൊരു വെല്ലുവിളിയായി നിൽക്കുന്നത് കമ്പനികൾ ഉന്നയിക്കുന്നു. വില കുറച്ചാൽ മാത്രമേ കൂടുതൽ ശക്തമായി ലേലത്തിൽ പങ്കെടുക്കാനാവൂ എന്നാണ് കമ്പനികളുടെ വാദം.




