- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40 വർഷം തുടർച്ചയായി മഴ പെയ്യില്ല; പിന്നെ 40 വർഷം എന്നും നിർത്താതെ മഴ; ഭൂമിയിൽ ജീവൻ ബാക്കിയുണ്ടെങ്കിൽ പിന്നെ നിയന്ത്രണം റോബോട്ടുകൾക്ക്; 400 വർഷം മുൻപ് നോസ്റ്റർഡാമസ് പ്രവചിച്ചതിൽ ഇനി സംഭവിക്കാനിരിക്കുന്നത് മാനവരാശിയുടെ അന്ത്യം
ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിമുട്ടും, വെള്ളപ്പൊക്കം, വർൾച്ച അങ്ങനെ നിരവധി പ്രകൃതി ദുരന്തങ്ങൾ എല്ലാ രാജ്യങ്ങളേയും ഏറെക്കുറെ നശിപ്പിക്കും... വലിയ തോതിലുള്ള ക്ഷാമം നേരിടും. ഇതൊക്കെയാണ് ഇതൊക്കെയാണ് ഇനി മനുഷ്യന് സംഭവിക്കാൻ ഇരിക്കുന്നത്. അല്ലെങ്കിൽ അങ്ങനെയാണ് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജ്യോതിഷ പണ്ഠിതൻ നോസ്റ്റർഡാമസ് പറഞ്ഞിരിക്കുന്നത്. കാവ്യാത്മകമായ രീതിയിൽ നാലുവരി കാവ്യശകലങ്ങളായി 942 പ്രവചനങ്ങൾ എഴുതിച്ചേർത്ത, 1555 -ൽ പ്രസിദ്ധീകരിച്ച ലെസ് പ്രൊഫെറ്റീസ് എന്ന ഗ്രന്ഥത്തിൽ ഇനിയുള്ള മനുഷ്യന്റെ ഭാവിയെകുറിച്ചുള്ള പ്രവചനമാണിത്.
ആഗോള താപനവും ഛിന്നഗ്രഹങ്ങൾ കൂട്ടിയിടിക്കുന്നതിനാലും ഭൂമിക്ക് ഉണ്ടാകുന്ന ദുരിതങ്ങളും അതുപോലെ നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) തുടങ്ങിയ ആധുനിക സാങ്കേതികവിദ്യയെകുറിച്ചുമെല്ലാം നോസ്റ്റർഡാമസ് പ്രവചിച്ചിട്ടുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അന്ത്യവിധിയുടെ പ്രവാചകൻ എന്നറിയപ്പെടുന്ന, ഒരു ഭിഷഗ്വരൻ കൂടിയായ നോസ്റ്റർഡാമസ്, ബൈബിളിലെ വരികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും പിന്നെ പ്ലേഗ് കാലഘട്ടം പോലുള്ള സമയത്ത് താൻ സ്വായത്തമാക്കിയ അനുഭവ പരിചയങ്ങളിൽ നിന്നുമാണ് ഭാവിയിലെ ക്ഷാമത്തേയും ദുരിതങ്ങളേയുമൊക്കെ കുറിച്ച് പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്.
പ്രസിദ്ധീകരിച്ച് 400 വർഷങ്ങൾ കഴിഞ്ഞിട്ടും, ഇന്നും ഏറെ ജനപ്രീതിയാർജ്ജിച്ചതും അതുപോലെ ഇന്നും ചർച്ചകളിൽ സജീവമായി നിൽക്കുന്നതുമാണ് നോസ്റ്റർഡാമസിന്റെ ഈ പുസ്തകം. സത്യത്തിൽ കാവ്യാത്മകമായ രീതിയിൽ എഴുതിയിരിക്കുന്ന ഇതിലെ വരികൾ പലവിധത്തിൽ വ്യാഖ്യാനിക്കാവുന്നതാണ് എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. അങ്ങനെ വൈവിധ്യമാർന്ന അർത്ഥങ്ങളിൽ വ്യാഖ്യാനിക്കാവുന്ന വരികളിൽ സമീപകാല സംഭവങ്ങൾ ആരോപിച്ച് അവയ്ക്ക് പ്രവചന സ്വഭാവം നോസ്റ്റർഡാമസിന്റെ ആരാധകരാണ് നൽകുന്നതെന്ന ആരോപണവും നിലവിലുണ്ട്.
സമുദ്രത്തിലെ മത്സ്യങ്ങൾ പകുതി വെന്ത നിലയിലായിരിക്കും എന്നാണ് നോസ്രർഡാമസ് ആഗോള താപനത്തെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. താപനില ഉയരുന്നതോടെ മനുഷ്യകുലം 40 വർഷം തുടർച്ചയായി മഴയില്ലാതെ കഷ്ടപ്പെടും. പിന്നീട് മഴ വന്നാൽ, അത് നീണ്ടുനിൽക്കുന്നത് മറ്റൊരു 40 വർഷക്കാലത്തേക്ക്. അതിന്റെ ഫലമായുണ്ടാകുന്ന പ്രളയം ലോകരാജ്യങ്ങളെയെല്ലം വിഴുങ്ങും. ബൈബിളിലെ മഹാപ്രളയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ഇത് പ്രവചിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.
ഈയടുത്തകാലത്ത് നിരവധി പ്രളയങ്ങൾക്കും വൻ അഗ്‌നിബാധകൾക്കും അതുപോലെ ഉഷ്ണതരംഗങ്ങൾക്കും ലോകം സാക്ഷിയായിട്ടുണ്ട്. അതുപോലെ ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ കൂടെക്കൂടെ വരുമെന്ന് ഐക്യരാഷ്ട്ര സഭ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
അതുപോലെ നോസ്റ്റർഡാമസിന്റെ മറ്റൊരു പ്രവചനമാണ് ഭൂമിയിൽ ഛിന്നഗ്രഹം വന്ന് ഇടിക്കുമെന്നത്. അത് വൻതോതിലുള്ള മരണങ്ങൾക്ക് വഴിതെളിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, ഇത്തരത്തിലുള്ള ഒരു സംഘട്ടനം നടക്കുന്നത് എപ്പോഴാണ് അദ്ദേഹത്തിന്റെ പ്രവചനത്തിൽ വ്യക്തമാക്കിയിട്ടില്ല. ആകാശത്തുനിന്നും ഒരു കൂറ്റൻ അഗ്‌നിഗോളം ഭൂമിയിലേക്ക് പതിക്കുമെന്നും അത് നിരവധി മരണങ്ങൾക്ക് ഇടയാക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനം
അടുത്ത കാലത്ത് ഒന്നിലേറെ തവണ ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് സമീപത്തുകൂടി വന്നിരുന്നു. ഓരോ 2000 വർഷങ്ങൾ കൂടുമ്പോഴും വലിയ ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് സമീപം വരുമെന്നും, ചിലപ്പോൾ അവ ഭൂമിയുമായി കൂട്ടിമുട്ടി നാശനഷ്ടങ്ങൾക്ക് കാരണമായേക്കാം എന്നും നാസ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഉടനെയൊന്നും അത്തരത്തിലുള്ള ഒരു സാധ്യതയുമില്ലെന്ന് നാസ വുക്തമാക്കുന്നു. ഭൂമിയെ മുഴുവൻ നശിപ്പിക്കണമെങ്കിൽ കുറഞ്ഞത് ഒരു കിലോമീറ്റർ എങ്കിലും നീളവും വീതിയുമുള്ള ഒരു വലിയ പാറക്കഷ്ണം വന്ന് ഭൂമിയിൽ ഇടിക്കണം. അതിനേക്കാൾ ചെറിയ ഛിന്നഗ്രഹങ്ങൾക്ക്, അത് പതിക്കുന്ന സ്ഥലത്തിനു ചുറ്റും നാശനഷ്ടങ്ങൾ ഉണ്ടാക്കാമെന്നല്ലാതെ ലോകവ്യാപകമായ ഒരു നാശം സൃഷ്ടിക്കാനാവില്ല എന്നും നാസ പറയുന്നു.
നാണയപ്പെരുപ്പം മൂലമുണ്ടകുന്ന കടുത്ത ക്ഷാമമാണ് നോസ്റ്റർഡാമസിന്റെ പ്രവചനങ്ങളിൽ ഇനി നടക്കാനിരിക്കുന്നത്. സമ്പദ്ഘടന തകരുന്നതോടെ വിലക്കയറ്റം കുതിച്ചുയരും. ഇത് വ്യാപകമായ പട്ടിണിക്ക് കാരണമാക്കും ഇതോടെ മനുഷ്യർക്കിടയിലെ സംഘർഷം വർദ്ധിക്കും. പ്രകൃതിസ്രോതസ്സുകൾക്ക് വേണ്ടി മനുഷ്യർ പരസ്പരം പോരടിക്കും. തെറ്റുകളിൽ നിന്നും പാഠം പഠിക്കാനും അത് ഉൾക്കൊണ്ട് മുന്നോട്ട് പോകാനും മനുഷ്യർ തയ്യാറാകാത്തതാണ് മനുഷ്യരാശിയുടെ അന്ത്യത്തിന് കാരണമാവുക എന്ന് അദ്ദേഹം അസന്നിഗ്ദമായി പറയുന്നുണ്ട്.
അതുപോലെ ഇന്ന് ലോകം കീഴടക്കിക്കൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) എന്ന സാങ്കേതിക വിദ്യയെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.
''പർവ്വതങ്ങൾക്ക് മുകളിൽ പൂർണ്ണചന്ദ്രൻ ഉദിച്ചു നിൽക്കുന്നു
ഏകാകിയായ ബുദ്ധിമാനായ ജ്ഞാനി അത് കാണുന്നു
തന്റെ അനുയായികളെ മരണത്തിനതീതരാക്കുന്നു
കൈകൾ മാറിടത്തിൽ നിന്ന്, ശരീരം അഗ്‌നിയിലും
ഈ വാക്കുകളാണ് നോസ്റ്റർഡാമസ് നിർമ്മിത ബുദ്ധിയെ കുറിച്ച് പറഞ്ഞതായി വ്യാഖ്യാനിക്കപ്പെടുന്നത്. മരണമില്ലാത്ത റോബോട്ടുകൾ, മനുഷ്യർക്ക് പകരം ഭൂമിയെ നിയന്ത്രിക്കുന്ന കാലത്തെ കുറിച്ചാണിതെന്നാണ് വ്യാഖ്യാനം. തൊഴിലിടങ്ങളിൽ നിന്നും മനുഷ്യരെ അകറ്റി നിർത്താൻ ഹ്യുമനോയ്ഡുകളെ നിർമ്മിക്കാനുള്ള ശ്രമത്തിലാണെന്ന ടെസ്ല സി ഇ ഒ എലൺ മസ്‌കിന്റെ വാക്കുകളും ഇതോട് കൂട്ടിവായിക്കണം.
മറുനാടന് മലയാളി ബ്യൂറോ