- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂറോപ്യൻ യൂണിയനും സ്വിറ്റ്സർലൻഡും തമ്മിൽ തെറ്റിപ്പിരിയുന്നു; വർഷങ്ങളായി രൂപം നൽകിയ നൂറോളം കരാറുകൾ റദ്ദാക്കി ഒറ്റ പുതിയ കരാർ എന്ന ആവശ്യം തള്ളി സ്വിറ്റ്സർലൻഡ്; യൂറോപ്പുമായി തെറ്റിപ്പിരിഞ്ഞ് ബ്രിട്ടനോട് കൂട്ടുകൂടാൻ ഒരുങ്ങി യൂറോപ്പിലെ സമ്പന്നരാജ്യം
വ്യാപാരകരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ സ്വിറ്റ്സർലൻഡുമായുള്ള ബന്ധം തകരുവാൻ ഇടയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധി സമ്മതിക്കുന്നു. യൂറോപ്യൻ യൂണിയനിലെ ആന്തരിക വിപണിയിൽ സ്വിറ്റ്സർലൻഡിനുള്ള സ്ഥാനം തീരുമാനിക്കപ്പെടാനുള്ള ചർച്ച എങ്ങുമെത്താതെ പോയാൽ യൂണിയനും സ്വിറ്റ്സർലൻഡും തമ്മിലുള്ള ബന്ധം തകരുമെന്ന് യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡണ്ട് മാരോസ് സെഫ്കോവിച്ച് പറഞ്ഞു. നിലവിൽ സ്വിറ്റ്സർലൻഡുമായി യൂണിയനുള്ള നിരവധി കരാറുകൾ എല്ലാം റദ്ദാക്കി പകരം ഒരൊറ്റ ഉടമ്പടി വേണമെന്ന ആവശ്യം യൂറോപ്യൻ യൂണീയൻ വർഷങ്ങളായി ആവശ്യപ്പെടുകയാണ്.
ഏകീകൃത വിപണി നിയമത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ അനുസരിച്ച് സ്വിറ്റ്സർലൻഡ് പ്രവർത്തിക്കണം എന്നാണ് യൂണിയൻ ആവശ്യപ്പെടുന്നറ്റ്. എന്നാൽ, യൂറോപ്യൻ യൂണിയന് ആവശ്യത്തിലധികം പരമാധികാരം നൽകുന്ന പുതിയ ഉടമ്പടിയിന്മേലുള്ള ചർച്ചകൾ മെയ് മാസത്തിൽ പരാജയപ്പെട്ടിരുന്നു. 1972 മുതലുള്ള നൂറോളം ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്വിറ്റ്സർലാൻഡും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ മുന്നോട്ട് പോകുന്നത്.
ബ്രെക്സിറ്റ് സമയത്ത് ബ്രിട്ടനുമായുള്ള കരാറിനും ആവശ്യത്തിലധികം വ്യവസ്ഥകൾ യൂറോപ്യൻ യൂണിയൻ മുന്നോട്ട് വെച്ചിരുന്നു. നീണ്ട ചർച്ചകൾക്കൊടുവിൽ 2020 ഡിസംബർ 30 നായിരുന്നു, ആ കരാറിൽ ബ്രിട്ടൻ ഒപ്പു വച്ചത്. അതു നടന്ന് ഒരു വർഷം ആകുമ്പോഴാൺ' മറ്റൊരു ചർച്ച പരാജയപ്പെട്ടു എന്ന പ്രഖ്യാപനവുമായി യൂറോപ്യൻ യൂണിയൻ രംഗത്തെത്തുന്നത്. പുതിയ ചർച്ചകളും ഒരു തീരുമാനത്തിലെത്താതെ പോവുകയാണെങ്കിൽ, സ്വിറ്റ്സർലൻഡുമായി നിലവിലുള്ള കരാറുകൾ ഓരോന്നായി കാലാവധി തീരുന്ന മുറയ്ക്ക് ആ രാജ്യവും യൂണിയനുമായുള്ള വ്യാപാരബന്ധം അവസാനിക്കും എന്നാണ് സെഫ്കോവിച്ച് പറഞ്ഞത്.
പുതിയ കരാറിൽ എത്തണമെങ്കിൽ, യൂറോപ്യൻ യൂണിയന്റെ ആന്തരിക വിപണി നിയമങ്ങൾ അനുസരിക്കാൻ സ്വിറ്റ്സർലൻഡ് തയ്യാറാകണം. അതായത്, യൂറോപ്യൻ യൂണിയൻ നിയമങ്ങളുമായി ഒത്തുപോകുന്ന വിധത്തിൽ രാജ്യത്തെ നിയമങ്ങളിൽ മാറ്റം വരുത്താൻ സ്വിറ്റ്സർലൻഡ് തയ്യാറാകണം. എന്നാൽ, രാജ്യത്തിനകത്ത് ഇത്തരമൊരു തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് മെയ് മാസത്തിൽ അധികൃതർക്ക് ചർച്ചയിൽ നിന്നും പിന്തിരിയേണ്ടി വന്നത്. സ്വിറ്റ്സർലൻഡിന്റെ വിപണിയുടെ പരമാധികാരം ഇല്ലാതെയാക്കുവാൻ യൂറോപ്യൻ യൂണിയൻ ശ്രമിക്കുന്നു എന്നാണ് പലരും പറയുന്നത്.
നേരത്തേ ബ്രെക്സിറ്റ് സമയത്ത് ബ്രിട്ടനുമായുള്ള ചർച്ചകളിലും യൂറോപ്യൻ യൂണിയൻ ഇത്തരത്തിലുള്ള കടുത്ത നിലപാടുകൾ എടുത്തിരുന്നു. എന്നാൽ, അവസാന റൗണ്ട് ആയപ്പോഴേക്കും അവർ നിലപാട് മയപ്പെടുത്തി. അങ്ങനെയാണ് ബ്രെക്സിറ്റിനുശേഷം ബ്രിട്ടനുമായുള്ള വ്യാപാര കരാറുകൾ സാധ്യമായത്. പുതിയ കരാർ ഉപാധികളോട് യോജിപ്പില്ലെങ്കിലും, യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം തകർക്കാൻ സ്വിറ്റ്സർലൻഡ് ആഗ്രഹിക്കുന്നില്ല എന്നത് ഒരു വസ്തുത തന്നെയാണ്.
മറുനാടന് മലയാളി ബ്യൂറോ