ഇന്ത്യാന: ഒരു സുഹൃത്തിനോട് എന്ന പോലെ ദിനം പ്രതി സന്ദേശം അയയ്ക്കുന്നതിന് ഇന്ത്യാനയിലെ യുവതിക്ക് രു വലിയ കമ്പനിയിലെ സിഎഫ്ഒ മൂന്ന് വർഷമായി നൽകുന്നത് പ്രതിമാസം രണ്ടായിരം ഡോളർ പ്രതിഫലം. ഇന്ത്യാന സ്വദേശിനിയായ ബെയ്ലി ഹണ്ടറാണ്് ഇക്കാര്യം വെളിപ്പെടുത്തിയത്. പണത്തിന് പുറമെ ആഡംബര സമ്മാനങ്ങൾ വാങ്ങി നൽകിയെന്നും ബില്ലുകൾ അടയ്ക്കാൻ സഹായിച്ചെന്നും യുവതി വെളിപ്പെടുത്തുന്നു.

യുവതിയുടെ വാക്കുകൾ ഇങ്ങനെ: 'എനിക്ക് ഒരു ഷുഗർ ഡാഡി ഉണ്ടായിരുന്നു, സന്ദേശമയയ്ക്കാൻ മാത്രം എനിക്ക് പ്രതിമാസം 2,000 ഡോളർ നൽകി - ചിത്രങ്ങൾക്ക് പോലും അല്ല, ടെക്സ്റ്റ് ചെയ്യാൻ,'



മൂന്ന് വർഷമായി താൻ ഇത് തുടർന്ന് പോരുന്നതായും യുവതി പറയുന്നു. ബഫല്ലോ വൈൽഡ് വിങ്സിൽ പരിചാരികയായി ജോലി ചെയ്യുന്നതിനിടെയാണ് താൻ ഇയാളെ കണ്ടുമുട്ടിയതെന്നും ബെയ്ലി ഹണ്ടർ പറയുന്നു.

തുടർന്ന് അങ്ങോട്ടും ഇങ്ങോട്ടും സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി, താൻ അഭിമുഖീകരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞപ്പോൾ, അയാൾ ആയിരക്കണക്കിന് ഡോളർ അയയ്ക്കാൻ തുടങ്ങി.ഇരുവരും ഒരിക്കലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ലെന്നും യുവതി പറയുന്നു.

വിഐപി സംഗീതക്കച്ചേരി ടിക്കറ്റുകൾ, പുതിയ വസ്ത്രങ്ങൾ, ഡിസൈനർ ബാഗുകൾ തുടങ്ങിയ ആഡംബര സമ്മാനങ്ങൾ നൽകുകയും അവളുടെ ബില്ലുകൾ അടയ്ക്കാനും പണം ചെലവഴികയും ചെയ്തിരുന്നു. ഒരു ഘട്ടത്തിൽ, താൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അവൾക്ക് ഒരു ക്രെഡിറ്റ് കാർഡ് പോലും അയാൾ നൽകിയെന്നും യുവതി പറയുന്നു.

ബെയ്ലി തന്റെ ജീവിത അനുഭവം ടിക്ടോക്കിലാണ് പങ്കിട്ടത്. ഏഴ് ദശലക്ഷത്തിലധികം പേരാണ് ഇത് കണ്ടത്. 'ഞാനദ്ദേഹത്തെ പരിചയപ്പെട്ട വഴി ഏതോ സൈറ്റിലൂടെയല്ല. ആ സമയത്ത് ഞാൻ ബഫല്ലോ വൈൽഡ് വിങ്‌സിൽ ജോലി ചെയ്യുകയായിരുന്നു. .


തിരിച്ച് പോകുമ്പോൾ 40 ഡോളർ ബില്ലിൽ തനിക്ക് 100 ഡോളർ ടിപ്പ് തന്നു. ഒപ്പം തന്റെ ബിസിനസ്സ് കാർഡ് നൽകുകയുണ്ടായി. ഈ വലിയ ടിപ്പിന് നന്ദി പറയുന്നതിന് മുമ്പ് അദ്ദേഹം മടങ്ങിപോയി, താൻ നന്ദി അറിയിക്കാൻ ഒരു സന്ദേശം അയച്ചു. അതോടെയാണ് ഈ സൗഹൃദ ബന്ധം കൂടുതൽ 'ദൃഡ'മായതെന്ന് യുവതി പറയുന്നു.

ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും സന്ദേശമയയ്ക്കാൻ തുടങ്ങി, എന്നാൽ ഇത് 'സൂപ്പർ കാഷ്വൽ' ആണെന്നും. തന്നോട് സംസാരിക്കുന്നത് ഒരു പഴയ സുഹൃത്തുമായി ചാറ്റ് ചെയ്യുന്നത് പോലെയാണ് തോന്നിയിട്ടുള്ളതെന്നും ബെയ്ലി പറയുന്നു.