തിരുവനന്തപുരം: കേരള സഹൃദയവേദി വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ അച്ചീവ്‌മെന്റ് അവാർഡുകൾ കേരള നിയമസഭാസ്പീക്കർ എം.ബി. രാജേഷ് വിതരണം ചെയ്തു. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായപി.കെ. കുഞ്ഞാലിക്കുട്ടി സന്ദേശത്തിലൂടെ ആശംസകളറിയിച്ചു.

പി.ബി. അബ്ദുൽ ജബ്ബാറിന് എൻആർഐ ബിസിനസ്സ് എക്‌സലൻസ്
അവാർഡും കെ. പ്രഭാകരന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡും ഗിരിജാ സേതുനാഥ് സാഹിത്യ അവാർഡിനുംപ്രോപ്പർട്ടി ഡെവലപ്‌മെന്റ് അവാർഡ് ഡോ. മുഹമ്മദ് ഇബ്രാഹിം പാവുറും ടൂറിസം അവാർഡ് കോട്ടുകാൽകൃഷ്ണകുമാറിനും കാർഷിക അവാർഡ് ഗ്രേഷ്യസ് ബഞ്ചമിനും സമ്മാനിച്ചു. വേദി പ്രസിഡന്റ് ചാന്നാങ്കര എംപി.കുഞ്ഞ്
അദ്ധ്യക്ഷനായിരുന്നു.

തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിൽ സിംഫണി ഹാളിൽ നടന്ന സമ്മേളനത്തിൽ രമേശ് ചെന്നിത്തല, എം. വിജയകുമാർ,എൻ.എ. നെല്ലിക്കുന്ന് എംഎ‍ൽഎ., എ.കെ.എം. അഷ്‌റഫ് എംഎ‍ൽഎ., ശ്രീലേഖ ഐ.പി.എസ്, അഡ്വ. എം.എ. സിറാജുദ്ദീൻ,തോന്നക്കൽ ജമാൽ, കണിയാപുരം ഹലീം, ഇ.എം. നജീബ്, കായംകുളം യൂനുസ്, അൻവർ പള്ളിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.