- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം: വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായ്
ദുബായ്: കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ വരുന്ന പത്ത് ദിവസത്തേയ്ക്ക് വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായ്. യാത്രാ ടിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമേ ടെർമിനലിലേക്ക് പ്രവേശനാനുമതി നൽകുകയുള്ളൂ.
പുതുവർഷാഘോഷങ്ങളുടെ ഭാഗമായാണ് നിലവിൽ വിമാനത്താവളങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 29 നുംജനുവരി 8 നും ഇടയ്ക്ക് 20 ലക്ഷം യാത്രക്കാർ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തേക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
യുഎഇയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി രണ്ടായിരത്തിന് മുകളിലാണ്. വ്യാഴാഴ്ച 2366 പേർക്ക് രോഗം റിപ്പോട്ട് ചെയ്തപ്പോൾ 840 പേർക്ക് രോഗം ഭേദമാകുകയും 2 മരണം സ്ഥിരീകരിക്കുകയും ചെയ്തു.
ന്യൂസ് ഡെസ്ക്
Next Story