- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ പോസ്റ്റ്: കണ്ണൂർ സിറ്റിയിൽ എസ് ഡി പി ഐ പ്രവർത്തകനെതിരെ കേസ്

കണ്ണൂർ: സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ സന്ദേശവും ഫോട്ടോയും വീഡിയോയുംപ്രദർശിപ്പിച്ചതിന് എസ്.ഡി. പി. ഐ പ്രവർത്തകനെതിരെ കണ്ണൂർ സിറ്റി പൊലിസ് കേസെടുത്തു. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടിയെടുത്തത്.
കണ്ണൂർ സിറ്റി സ്വദേശി മുഹമ്മദ് ഷാജിദിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം തലശേരി മേഖലയിൽ സോഷ്യൽമീഡിയയിൽ അക്രമത്തിന് ആഹ്വാനം ചെയ്ത ആർ. എസ്. എസ്, എസ്.ഡി. പി. ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. അമ്പാടി നഗറെന്ന ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റിട്ട ആർ. എസ്. എസ് പ്രവർത്തകൻ ദിൽജിത്ത്, എസ്. ഡി. പി. ഐയുടെ തലശേരി മണ്ഡലം ഫെയ്സ് ബുക്ക് പോസ്റ്റിൽ പോസ്റ്റിട്ട ഖാലിദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ തലശേരിയിൽ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചതിന് അഞ്ചു ആർ. എസ്. എസ്് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബർ ഒന്നിന് തലശേരിയിൽ നടന്ന യുവമോർച്ച നേതാവ് കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനാചരണ മഹാറാലിയിലായിരുന്നു സംഭവം.


