ചെന്നൈ: ചെന്നൈയുടെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ച ഉച്ചയോടെ ശക്തമായ കാറ്റോടെ കനത്ത മഴ പെയ്തു. വൈകുന്നേരത്തോടെ വീണ്ടും ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ നാല് മണിക്കൂറിൽ 20 സെന്റിമീറ്റർ മഴയാണ് പെയ്തത്. ഇതോടെ അടുത്ത മൂന്ന് മണിക്കൂർ ചെന്നൈയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

ചെന്നൈയിലുടനീളവും മറീന ബീച്ച്, പടിനപാക്കം, എംആർസി നഗർ, നന്ദനം, മൈലാപ്പൂർ, ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്. പല റോഡുകളും വെള്ളത്തിനടിയിലായതിനാൽ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.