- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിസ്താനിലേക്ക് അഞ്ചു ലക്ഷം ഡോസ് കൊവാക്സിൻ അയച്ച് ഇന്ത്യ; താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം ആദ്യം
ന്യൂഡൽഹി: താലിബാൻ നിയന്ത്രണം ഏറ്റെടുത്ത ശേഷം ആദ്യമായി അഫ്ഗാനിസ്താനിലേക്ക് കോവിഡ് വാക്‌സിൻ അയച്ച് ഇന്ത്യ. ഇറാന്റെ മാഹാൻ വിമാനത്തിൽ അഞ്ചു ലക്ഷം ഡോസ് കൊവാക്സിനാണ് ഇന്ത്യ ആദ്യം അയച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഇത് അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിൽ ശനിയാഴ്‌ച്ച എത്തും. ജനുവരി രണ്ടാമത്തെ ആഴ്‌ച്ച വീണ്ടും അഞ്ചു ലക്ഷം ഡോസ് കൊവാക്സിൻ അയക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
സെപ്റ്റംബറിൽ അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചെടുത്തശേഷം ആദ്യമായാണ് ഇന്ത്യ വാക്സിൻ അയക്കുന്നത്. സർക്കാരിന്റെ 'വാക്സിൻ മൈത്രി' പദ്ധതിയുടെ ഭാഗമായാണ് ഇത്. അവികസിത രാജ്യങ്ങളിലേക്കും വികസ്വര രാജ്യങ്ങളിലേക്കും ഇന്ത്യൻ വാക്സിൻ അയക്കുന്ന പദ്ധതിയാണിത്. നേരത്തെ ബംഗ്ലാദേശ്, നേപ്പാൾ, മ്യാന്മർ, ഭൂട്ടാൻ, മൗറീഷ്യസ്, ശ്രീലങ്ക, മാലദ്വീപ്, ബ്രസീൽ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ഡിആർ കോംഗോ, നൈജീരിയ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിൻ അയച്ചിരുന്നു.
നിലവിൽ കൊവാക്സിന്റെ നിർമ്മാതാക്കളായ ഭാരത് ബയോടെക് ഓരോ മാസവും 70 മില്ല്യൺ ഡോസ് വാക്സിൻ വികസിപ്പിക്കുന്നുണ്ട്. അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ ഇത് ഒരു ബില്ല്യണിലെത്തും. 2021 നവംബർ മൂന്നിന് കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരുന്നു.
ന്യൂസ് ഡെസ്ക്