- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫിറ്റ്നസ് ഫ്രീക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി; ജിംനേഷ്യം സന്ദർശിക്കുന്ന ദൃശ്യങ്ങൾ വൈറൽ; 'ഫിറ്റ് ഇന്ത്യയെന്ന്' കമന്റുകൾ
മീററ്റ് : ഉത്തർപ്രദേശിലെ മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റിക്ക് ശിലാസ്ഥാപനം നടത്താനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിംനേഷ്യം സന്ദർശിക്കുന്ന ചിത്രങ്ങൾ വൈറലാകുന്നു. ചടങ്ങിന് ശേഷം സ്ഥലത്തെ പ്രദർശനം നടന്നുകാണുന്നതിനിടെയാണ് പ്രധാനമന്ത്രി ജിമ്മിൽ വ്യായാമം ചെയ്തത്, ഇതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഫിറ്റ് ഇന്ത്യ സന്ദേശം നൽകുകയാണ് പ്രധാനമന്ത്രിയെന്നാണ് ഈ ദൃശ്യങ്ങൾക്കുള്ള ചില കമന്റുകൾ.
Modi G doing gym #modi #modiinup #up pic.twitter.com/Xo8RKmrVLf
- Manish Dogra (@manishdogra89) January 2, 2022
കായിക സംസ്‌കാരം വളർത്തിയെടുക്കുകയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയും ചെയ്യുക എന്നതിനാണ് പ്രധാനമന്ത്രി പ്രധാനമായും ഊന്നൽ നൽകുന്നത് .
ഉത്തർപ്രദേശിലെ മീററ്റിൽ മേജർ ധ്യാൻചന്ദ് കായിക സർവകലാശാലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തറക്കല്ലിട്ടത്. കായിക സർവകലാശാല മേജർ ധ്യാൻചന്ദിന് സമർപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സലാവ, കൈലി ഗ്രാമങ്ങളിലായി 700 കോടി രൂപയോളം മുടക്കിയാണ് കായിക സർവകലാശാല സ്ഥാപിക്കുന്നത്. രാജ്യത്തെ കായിക രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങളൊരുക്കുക മേജർ ധ്യാൻചന്ദ് കായിക സർവകലാശാലയിൽ ലക്ഷ്യമിടുന്നു.
'വർഷാരംഭത്തിൽ മീററ്റ് സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. യുവാക്കൾ മറ്റേതൊരു തൊഴിൽ രംഗത്തെയും പോലെ കായിക രംഗത്തെയും കാണണം. കായിക രംഗത്ത് പ്രത്യാശവെക്കണം. അതാണ് തന്റെ ആഗ്രഹവും സ്വപനവും. യോഗി സർക്കാർ വരുന്നതിന് മുൻപ് യുപിയിൽ ക്രിമിനലുകളുടെയും ഗുണ്ടകളുടേയും ഗെയിമാണ് നടന്നുകൊണ്ടിരുന്നതെ'ന്നും മോദി കൂട്ടിച്ചേർത്തു.
32 കായികതാരങ്ങളുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഉത്തർപ്രദേശിലെ കായിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. നരേന്ദ്ര മോദിയെ സ്വീകരിക്കാൻ വൻ ജനാവലിയാണ് മീറ്ററിലെത്തിയത്. മീററ്റിലെ സർധന ടൗണിലെ സലാവ, കൈലി ഗ്രാമങ്ങളിലാണ് സർവകലാശാല സ്ഥാപിക്കുന്നത്.
700 കോടി രൂപ ചെലവിൽ ഒരുക്കുന്ന ഈ സർവ്വകലാശാല യുവാക്കൾക്ക് അന്താരാഷ്ട്ര കായിക സൗകര്യങ്ങൾ ഒരുക്കും. ഓരോ വർഷവും 1000-ത്തിലധികം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം നൽകും




