- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കി; മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണി; കാമുകനെതിരെ പരാതി നൽകിയിട്ടും പൊലിസ് നടപടി എടുക്കുന്നില്ലെന്ന് കണ്ണൂരിൽ യുവതിയുടെ പരാതി

കണ്ണുർ: വിവാഹ വാഗ്ദാനം നൽകി ഓട്ടോ ഡ്രൈവറായ യുവാവ് പലയിടങ്ങളിലും കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്തുവെന്നും മൊബൈൽ ഫോണിൽ നഗ്‌ന ദൃശ്യങ്ങൾ പകർത്തിയതിനു ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും യുവതിയുടെ പരാതി. 23 വയസുകാരിയായ യുവതിയാണ് ഇതുസംബന്ധിച്ചു ചക്കരക്കൽ പൊലിസിൽ പരാതി നൽകിയത്.
എന്നാൽ പീഡിപ്പിക്കപ്പെട്ട സ്ഥലം ചാലയായതിനാൽ കേസ് എടക്കാട് പൊലിസിന് കൈമാറിയെങ്കിലും പൊലീസ് കുറ്റാരോപിതനായ നടുവിൽ സ്വദേശിയായ ഓട്ടോ ഡ്രൈവറെ അറസ്റ്റു ചെയ്തില്ലെന്നു യുവതി കണ്ണൂർ പ്രസ് ക്‌ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഈ വിഷയത്തിൽ കണ്ണൂർ ജില്ലാ പൊലിസ് മേധാവിക്ക് പരാതിക്ക് നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഇവർ പറഞ്ഞു.
കഴിഞ്ഞ എട്ടു മാസമായി നടുവിൽ സ്വദേശിയായ ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു. തന്റെ വീട്ടിൽ വിവാഹ ആലോചനയുമായി എത്തിയ ഇയാൾ ഉമ്മയുടെയും അമ്മാവന്റെയും സമ്മതം വാങ്ങുകയും തന്നെ കെട്ടിക്കോളാമെന്ന് വാഗ്ദാനം നൽകി പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്.
എന്നാൽ ഇപ്പോൾ കുറച്ചു കാലമായി താനുമായി അകന്നു കഴിയുകയാണ്. വിളിച്ചാൽ ഫോണേടുക്കുകയോ തന്നെ വന്നു കാണുകയോ ഇല്ല. ഇയാളുടെ വീട്ടിൽ പോയി അന്വേഷിച്ചപ്പോൾ അമ്മാവന്റെ മകളെ വിവാഹം കഴിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് താൻ പൊലീസിൽ പരാതി നൽകിയത്.
എന്നാൽ പൊലിസ് ഇയാളെ സഹായിക്കാൻ ശ്രമിക്കുകയാണെന്നും കാമുകനിൽ പണം വാങ്ങി തന്നെ മാനസിക രോഗിയായി ചിത്രീകരിക്കുന്നുവെന്നും യുവതി പറഞ്ഞു. ഈ വിഷയത്തിൽ എസ്‌പിക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല ഉമ്മയും താനും മാത്രമേ വീട്ടിൽ താമസിക്കുന്നുള്ളു.ആരോരുമില്ലാത്ത തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും യുവതി ആവശ്യപ്പെട്ടു.


