- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനേഴ് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ജയിൽ വാർഡൻ അറസ്റ്റിൽ
കോഴിക്കോട്: പതിനേഴ് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ജയിൽ വാർഡൻ അറസ്റ്റിൽ. മേപ്പയ്യൂർ ഭഗവതി കോട്ടയിൽ സുനീഷ് (40)നെയാണ് കോഴിക്കോട് കസബ പൊലീസ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. സുനീഷ് കണ്ണൂർ സെൻട്രൽ ജയിലിലെ വാർഡനാണ്.
കോഴിക്കോട് നഗരത്തിലെത്തിയ വിദ്യാർത്ഥിയെ ശ്രീകണ്‌ഠേശ്വര ക്ഷേത്ര പരിസരം, കേരളഭവൻ ലോഡ്ജ് എന്നിവിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിക്കെതിരേ എടക്കര പൊലീസ് അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ കോഴിക്കോട് നടന്ന രണ്ട് സംഭവത്തിലാണ് സുനീഷിനെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
Next Story