- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നഗരത്തിൽ രണ്ടിടങ്ങളിൽ തീപിടുത്തം; താഴെചൊവ്വയിൽ ഫാസ്റ്റ്ഫുഡ് കടയും തയ്യിലിൽ വീടും കത്തി നശിച്ചു

കണ്ണൂർ: കണ്ണൂർ നഗരത്തിൽ രണ്ടിടങ്ങളിൽ തീപ്പിടിത്തം താഴെചൊവ്വയിൽ ഫാസ്റ്റ്ഫുഡ് കടയും തയ്യിലിൽ വീടും കത്തിനശിച്ചു. ചൊവ്വാഴ്‌ച്ച വൈകുന്നേരം നാലു മണിക്കാണ് താഴെചൊവ്വ സച്ചിദാനന്ദ ഫയർ വർക്‌സിനു സമീപമുള്ള എ.എഫ്.സി ചിക്കൻ സെന്ററിന് ഇവിടെ പുകക്കുഴലിന് സമീപമിട്ട കടലാസുകൾക്ക് തീപിടിക്കുകയായിരുന്നു. കടയിൽ അഞ്ചോളം അതിഥി തൊഴിലാളികളും സാധനം വാങ്ങാൻ എത്തിയവരുമുണ്ടായിരുന്നു.
ഇവരെ മാറ്റിയതിനു ശേഷം നാട്ടുകാർ മുകളിലെ ടാങ്കിൽ നിന്നും വെള്ളമൊഴിച്ചു. അപ്പോഴെക്കും കണ്ണുരിൽ നിന്നും ഫയർഫോഴ്‌സുമെത്തിയിരുന്നു. ഒരു മണിക്കൂറോളമെടുത്താണ് ഫയർഫോഴ്‌സ് തീയണച്ചത്.കടയിലുണ്ടായിരുന്ന വൈദ്യുത ഉപകരണങ്ങളും മറ്റും കത്തിനശിച്ചു. താഴെചൊവ്വയിൽ മൂന്നു പേർ ചേർന്ന് നടത്തുന്നതാണ് ഈ കട.
മറ്റൊരു സംഭവത്തിൽ തയ്യിൽ ജങ്ഷനിൽ ചൊവ്വാഴ്‌ച്ച രാവിലെ ഒൻപതരയ്ക്കുണ്ടായ തീപിടിത്തത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ഷാലറ്റിന്റെ വീടാണ് ഭാഗികമായി കത്തി നശിച്ചത്. വൈദ്യുതി ചോർച്ചയാണ് അപകട കാരണമെന്ന് സംശയിക്കുന്നു. ഗായകൻ ജംഷി അഴീക്കോട്, മരക്കാർ കണ്ടിയിലെ കൗൺസിലർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.കണ്ണുരിൽ നിന്നെത്തിയ. ഫയർഫോഴ്‌സ് യൂനിറ്റ് എത്തി തീയണച്ചു. ഇന്നു രാവിലെ തന്നെ കണ്ണൂർ പള്ളിക്കുന്നിൽ സ്വകാര്യ ബസ് ഓട്ടത്തിനിടെ കത്തിനശിച്ചിരുന്നു. ബസ് ജീവനക്കാരും യാത്രക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്


