- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനധികൃതമായി മരങ്ങൾ മുറിച്ചുവെന്ന് ആരോപണം; ഝാർഖണ്ഡിൽ ഗ്രാമവാസിയായ യുവാവിനെ പൊലീസിന്റെ മുന്നിലിട്ട് ജീവനോടെ തീവെച്ചുകൊന്നു
റാഞ്ചി: അനധികൃതമായി മരങ്ങൾ വെട്ടിയെന്നാരോപിച്ച് ജാഖണ്ഡിൽ യുവാവിനെ പൊലീസിന്റെ മുന്നിലിട്ട് ജീവനോടെ തീവെച്ചുകൊന്നു. ഝാർഖണ്ഡിലെ ബംബൽകെര ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമവാസിയായ സഞ്ജു പ്രധാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. 'കുന്ത്കാട്ടി' നിയമം ലംഘിച്ചു എന്നാരോപിച്ചാണ് ഇയാളെ ജീവനോടെ ചുട്ടുകൊന്നത്.
മരങ്ങൾ മുറിക്കരുതെന്ന് ഇയാളോട് പലതവണ പറഞ്ഞതാണെന്നും, ഗ്രാമസഭയിൽ വിളിച്ചു വരുത്തി മുന്നറിയിപ്പ് നൽകിയിട്ടും പിന്നെയും അതേ തെറ്റ് ആവർത്തിച്ചതിന്റെ ഭാഗമായാണ് ഇയാളെ 'ശിക്ഷിച്ചതെ'ന്നുമാണ് ഗ്രാമവാസികൾ പറയുന്നത്.
ഝാർഖണ്ഡിലെ ഗോത്രവിഭാഗമായ മുണ്ട വിഭാഗത്തിന്റെ കുന്ത്കാട്ടി നിയമം ലംഘിച്ചുവെന്നും അവർ പറയുന്നു. ഗോത്രവർഗക്കാർ സാധാരണയായി വനങ്ങൾ വെട്ടിത്തെളിച്ച് കൃഷിക്ക് അനുയോജ്യമാക്കുകയും പിന്നീട് ഈ സ്ഥലം മുഴുവൻ ഗോത്രത്തിന്റെയും അധീനതയിലായിരിക്കുകയും ചെയ്യും ഇതിനെയാണ് കുന്ത്കാട്ടി എന്ന് പറയുന്നത്. ഇവിടെ നിന്നുമാണ് സഞ്ജു പ്രധാൻ മരങ്ങൾ വെട്ടിയത്.
പല പ്രാവശ്യം മുന്നറിയിപ്പ് നൽകിയിട്ടും അത് ലംഘിച്ച ഇയാളെ ഗ്രാമവാസികൾ തീ കൊളുത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് കേവലം കാഴ്ചക്കാരായി നിൽക്കുക മാത്രമാണ് ചെയ്തത്. പിന്നീട് ആൾക്കൂട്ടം പിരിഞ്ഞു പോയ ശേഷം മാത്രമാണ് കൊല്ലപ്പെട്ടയാളുടെ കത്തിക്കരിഞ്ഞ മൃതദേഹം പൊലീസ് കണ്ടെടുത്തത്.
'ഗ്രാമത്തിലെ കുന്ത്കാട്ടി മരങ്ങൾ മുറിച്ചതിന്റെ പ്രതികരണമാണ് ഗ്രാമവാസികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഗ്രാമവാസികൾ വനം വകുപ്പിന് പരാതി നൽകിയിരുന്നെങ്കിലും പൊലീസിനെ സമീപിച്ചിരുന്നില്ല. മരിച്ചയാൾക്ക് സിംഗഡെയിലെ വിവിധ പൊലീസ് സ്റ്റേഷനിൽ മാവോയിസ്റ്റ് ബന്ധമടക്കമുള്ള കേസുകളിലുമായി മൂന്ന് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്,' എസ്‌പി കൂട്ടിച്ചേർത്തു.
'ബംബൽകെര ഗ്രാമത്തിൽ നിന്നുള്ള സഞ്ജയ് പ്രധാൻ എന്ന സഞ്ജു പ്രധാൻ പ്രദേശത്തെ 'കുന്ത്കാട്ടി' മരങ്ങൾ മുറിച്ചുവെന്നാരോപിച്ച് ഗ്രാമവാസികൾ വനം വകുപ്പിന് പരാതി നൽകിയിരുന്നു. എന്നാൽ, ഇയാൾക്കെതിരെ നടപടിയുണ്ടായില്ല.
ശേഷം ഗ്രാമവാസികൾ ഒരു യോഗം ചേരുകയും പ്രധാനിനെ പിടികൂടി ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അവർ ഇയാളെ കത്തിക്കുകയായിരുന്നു,''സിംഡെഗ എസ്‌പിയായ ഷംസ് തബ്രസ് പറഞ്ഞു.
ഇയാളുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തുവെന്നും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചുവെന്നും എസ്‌പി പറഞ്ഞു. എഫ്.ഐ.ആർ ഫയൽ ചെയ്ത ശേഷം കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവുമെന്നും എസ്‌പി കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്