- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘപരിവാർ സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുന്നു: പി അബ്ദുൽ ഹമീദ്
കോഴിക്കോട്: സംഘപരിവാർ കേരളത്തിൽ വ്യാപകമായ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഗൗരവമുള്ളതാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്. അതേസമയം സംഘപരിവാർ അക്രമം എന്നതിൽ അൽഭുതപ്പെടാനില്ല. അവരുടെ പ്രത്യയശാസ്ത്രവും അജണ്ടയും വംശീയതയും കലാപവും അക്രമവുമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയവും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒഴുക്കിയ കോടികളുടെ കള്ളപ്പണവും നേതൃത്വത്തിലെ ഗ്രൂപ്പ് പോരും അഴിമതിയും എല്ലാം തന്നെ അവരെ ഒരു കലാപത്തിലൂടെ മാത്രമേ സ്വാധീനം ആർജ്ജിക്കാൻ കഴിയൂ എന്ന ബോധ്യത്തിൽ എത്തിച്ചിരിക്കുന്നു.
യാതൊരു പ്രസ്ഥാനബന്ധവുമില്ലാത്ത റിയാസ് മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊന്നതും കൊടിഞ്ഞി ഫൈസലുൾപ്പെടെ നിരവധി കൊലപാതകങ്ങൾ നടത്തിയും വ്യാപക കലാപത്തിന് സംഘപരിവാരം ശ്രമിച്ചിട്ടും കേരളത്തിന്റെ പൊതുബോധം സംയമനം പാലിക്കുകയായിരുന്നു. അവസാനമാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാന്റെ പൈശാചികമായ കൊലപാതകം നടത്തയിരിക്കുന്നത്. അടിസ്ഥാനം ഉള്ളതായാലും ഇല്ലാത്തതായാലും ഈ പ്രചാരണത്തിൽ പ്രകോപിതരാവരുതെന്നും പൂർണമായ സംയമനം പാലിക്കണമെന്നും പി അബ്ദുൽ ഹമീദ് പ്രവർത്തകരോട് അഭ്യർത്ഥിച്ചു.