- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീഴാറ്റൂർ സമരം പോലെ കെ.റെയിൽ വിരുദ്ധ സമരവും പൊളിയും; ഭരണം നഷ്ടപ്പെട്ടതോടെ ഓമിക്രോൺ ബാധിച്ചതു പോലെ വിറളി പിടിച്ചിരിക്കുകയാണ് യുഡിഎഫ് എന്ന് എം വി ജയരാജൻ
കണ്ണൂർ: കെ.റെയിൽ പദ്ധതിക്കെതിരെ സമരം നടത്തുന്നത് കീഴാറ്റൂർ സമരം നടത്തിയ യു.ഡി. എഫ് -ബിജെപി ജമാത്തെ ഇസ്ലാമി സഖ്യമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു കണ്ണുരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ഭരണം നഷ്ടപ്പെട്ട യു ഡി.എഫിന് ഭരണം നഷ്ടപ്പെട്ടതോടെ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഓമിക്രോൺ ബാധിച്ചതു പോലെ വിറളി പിടിച്ചിരിക്കുകയാണ്. മാടായി പാറയിൽ കെ.റെയിൽ സർവ്വേക്കല്ല് നശിപ്പിച്ചത് ക്രിമിനൽ സംഘമാണ്. കോൺഗ്രസിലെയും ബിജെപിയിലേയും അക്രമിസംഘമാണ്. സർവ്വേ പോലും നടത്താൻ വിടില്ലെന്ന നടപടി അംഗീകരിക്കാൻ കഴിയില്ല. കീഴാറ്റൂരിൽ ഭൂഉടമകളെ തെറ്റിദ്ധരിപ്പിച്ചു സമരത്തിനിറങ്ങിയതാണെങ്കിൽ കെ.റെയിൽ സമരത്തിൽ ഭൂഉടമകളാരുമില്ലെന്നും ജയരാജൻ പറഞ്ഞു.
നേരത്തെ കണ്ണുർ ഡി.സി.സി പ്രസിഡന്റായ ആളാണ് ഇപ്പോഴത്തെ കെപിസിസി അധ്യക്ഷൻ അദ്ദേഹം കണ്ണുരിൽ ഡി.സി.സി പ്രസിഡന്റായത് അക്രമം അഴിച്ചുവിട്ടു കൊണ്ടാണെന്ന് എല്ലാവർക്കും അറിയാം. അതു കൊണ്ടു തന്നെ സർവേ കുറ്റിപറിച്ചെറിയാൻ ആഹ്വാനം ചെയ്ത സുധാകരനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ജയരാജൻ പറഞ്ഞു.
പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസന പ്രവർത്തനമാണ് സിപിഎമ്മിന്റെ നയം മട്ടന്നു ർ വിമാനതാവളത്തിനു നൽകിയതുപോലെ നാലിരട്ടി നഷ്ടപരിഹാരം ഭൂഉടമകൾക്ക് നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 1730 കോടി രൂപ ഭൂമി നഷ്ടപ്പെട്ടവർക്കും 4300 കോടി വീടു നഷ്ടപ്പെട്ടവർക്കും നൽകും മാടായിപ്പാറ വഴി കെ.റെയിൽ പദ്ധതി നടപ്പിലാക്കുമ്പോൾ പരിസ്ഥിതി വിനാശമുണ്ടാവുന്നില്ലെന്നും ജയരാജൻ പറഞ്ഞു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്