- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വധുവിനെ കണ്ടെത്താൻ പരസ്യബോർഡ് സ്ഥാപിച്ച് ഇന്ത്യൻ യുവാവ്; 'എന്നെ അറേഞ്ച്ഡ് മാര്യേജിൽ നിന്ന് രക്ഷിക്കൂ' എന്ന് പരസ്യ വാചകം
ലണ്ടൻ: വിവാഹ ദിനത്തിലെ വ്യത്യസ്തതയുള്ള ആഘോഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പലപ്പോഴും വൈറലാകാറുണ്ട്. എന്നാൽ വ്യത്യസ്തമായ വിവാഹ പരസ്യത്തിലൂടെ വാർത്തകളിൽ ഇടംപിടിക്കുകയാണ് ബെർമിങ്ഹാമിലാണ് 29-കാരനായ മുഹമ്മദ് മാലിക്
ഓൺലൈൻ സൈറ്റുകളിലും പത്രങ്ങളിലും ഒരുപാട് വിവാഹ പരസ്യങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ വിവാഹം ആലോചിക്കുന്നുണ്ടെന്ന വാർത്ത ഒരു കൂറ്റൻ പരസ്യ ബോർഡിലൂടെ നാട്ടുകാരെ അറിയിച്ചാലോ. ഇതുവരെ ആരും പരീക്ഷിക്കാത്ത സാഹസമാണ് ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരൻ മുഹമ്മദ് മാലിക് ചെയ്തത്. ബെർമിങ്ഹാമിലാണ് 29-കാരനായ മാലിക് തന്റെ ചിത്രമടക്കമുള്ള പരസ്യബോർഡുകൾ സ്ഥാപിച്ചത്.
you have to respect the hustle.
- Hamzah (@hamzah2506) January 2, 2022
marriage CVs are the past. marriage billboard ads are the future.https://t.co/2YmxlTPCdb pic.twitter.com/Ul6IYHywCP
ചെരിഞ്ഞു കിടക്കുന്ന തന്റെ ചിത്രത്തിനൊപ്പം 'എന്നെ അറേഞ്ച്ഡ് മാര്യേജിൽ നിന്ന് രക്ഷിക്കൂ' എന്നൊരു പരസ്യ വാചകവും എഴുതിയിട്ടുണ്ട്. അതിന് താഴെ തന്റെ വെബ്സൈറ്റിന്റെ വിലാസവും മാലിക് കൊടുത്തിട്ടുണ്ട്. താത്പര്യമുള്ളവർക്ക് ആ വെബ്സൈറ്റ് വഴി ബന്ധപ്പെടാം.
തന്റെ ആവശ്യങ്ങളും സങ്കൽപങ്ങളുമെല്ലാം അറിയിച്ചുകൊണ്ട് സ്വന്തം വെബ്സൈറ്റിലൂടെ മാലിക് പങ്കുവെച്ച വീഡിയോയും വൈറലാണ്. ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന പഞ്ചാബി കുടുംബത്തിൽനിന്നുള്ള പെൺകുട്ടിയെയാണ് പ്രതീക്ഷിക്കുന്നതെന്ന് വീഡിയോയിൽ പറയുന്നു.




