- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ കൂടുന്നു; ബുധനാഴ്ച 2,700 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു
അബുദാബി: യുഎഇയിൽ ബുധനാഴ്ച 2,708 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 743 പേരാണ് രോഗമുക്തരായത് . രാജ്യത്ത് കോവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,69,028 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,74,897 പേർക്ക് യുഎഇയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,49,254 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2,170 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 23,473 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ന്യൂസ് ഡെസ്ക്
Next Story