- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദേശത്ത് നിന്നും മയക്കുമരുന്ന് എത്തിച്ച് വിൽപ്പന; ഇടപാടുകൾ വാട്സാപ്പ് വഴി; യുഎഇയിൽ രണ്ട് ഫിലിപ്പീൻസ് സ്വദേശികൾക്ക് വധശിക്ഷ
അബുദാബി: വിദേശത്ത് നിന്നും മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തിയ രണ്ട് വിദേശികൾക്ക് അബുദാബി ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. രണ്ട് ഫിലിപ്പീൻസ് സ്വദേശികൾക്കാണ് ശിക്ഷ വിധിച്ചത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും ഇത് കടത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഉപയോഗിച്ച മൊബൈൽ ഫോണും ഉൾപ്പെടെയുള്ള വസ്തുക്കൾ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു.
വിദേശത്ത് നിന്നും മയക്കുമരുന്ന് രാജ്യത്ത് എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇരുവരും. ആൾതാമസമില്ലാത്ത സ്ഥലങ്ങളിൽ ലഹരി വസ്തുക്കൾ എത്തിച്ച് ഒളിപ്പിച്ച് തരംതിരിച്ച ശേഷം ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് എത്തിച്ച് ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയാണ് ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. വാട്സാപ്പ് വഴി ചിത്രങ്ങൾ അയച്ചാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
പൊലീസ് അന്വേഷണം നടത്തിയ ശേഷം അബുദാബി പബ്ലിക് പ്രോസിക്യൂഷനെ സമീപിച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടർന്ന് പ്രതികളുടെ വീടുകളിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഇവിടെ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. ഇടപാടിനായി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.