പാലാ: വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കു കേരളാ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ കേരള രത്‌ന പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. റെജി ലൂക്കോസ് (മാധ്യമ പ്രവർത്തനം), എബി ജെ ജോസ് (ദേശീയോദ്‌ഗ്രഥനം), സൂരജ് പാലാക്കാരൻ (ഓൺലൈൻ മാധ്യമപ്രവർത്തനം), ടോം ജോസഫ് (കായിക പ്രതിഭ ), കിഷോർകുമാർ (കായിക പ്രതിഭ), സന്തോഷ് മരിയസദനം (ജീവകാരുണ്യ പ്രവർത്തനം), ഓ സി സെബാസ്റ്റ്യൻ (കലാ-കായിക പ്രതിഭ), ബിനു വള്ളോംപുരയിടം (മാധ്യമ പ്രവർത്തനം), പിന്റോ മാത്യു (കായിക പ്രതിഭ), നീനാ പിന്റോ (കായിക പ്രതിഭ), ആൽവിൻ ഫ്രാൻസിസ് (കായിക പ്രതിഭ ) എന്നിവരെയാണ് കേരള രത്‌ന പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തതെന്ന് സംഘാടകസമിതി ഭാരവാഹികളായ അഡ്വ തങ്കച്ചൻ വഞ്ചിക്കച്ചാലിൽ, ഗിൽബി നെച്ചിക്കാട്ട്, ജെറി ജോസ് തുമ്പമറ്റം, കെ ബി സതീശ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

കെ സി തങ്കച്ചൻ, അഡ്വ ബോബി ജോർജ്, പി ആർ സാബു, പ്രതാപവർമ്മ രാജ, സിബി അഗസ്റ്റിൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

പ്രശസ്തി ഫലകവും സ്വർണ്ണ പതക്കവും അടങ്ങുന്ന കേരള രത്‌ന പുരസ്‌ക്കാരങ്ങൾ നാളെ (07/01/2021) രാവിലെ 9.30 ന് കൊടുമ്പിടി വിസിബ് ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളത്തിൽ വച്ച് ജോസ് കെ മാണി എം പി യും മാണി സി കാപ്പൻ എം എൽ എ യും ചേർന്ന് പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും.

സാംസ്കാരിക സമ്മേളനം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും. മാണി സി കാപ്പൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. കെ സി തങ്കച്ചൻ കുന്നുംപുറം അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, ബേബി കട്ടയ്ക്കൽ, ജോയി ജോർജ്, കുര്യാക്കോസ് ജോസഫ്, ജെയിസൺ പുത്തൻകണ്ടം, മത്തച്ചൻ ഉറുമ്പുകാട്ട്, ജെയ്‌സി സണ്ണി, റെജി ലൂക്കോസ്, അഡ്വ തങ്കച്ചൻ വഞ്ചിക്കച്ചാലിൽ, ജോർജ് കണംകൊമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.