- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിതുര വലിയകാല സെറ്റിൽമെന്റിലെ ഒൻപത് വീടുകൾക്ക് ശൗചാലയം നിർമ്മിച്ചു നൽകും; ധനസഹായവുമായി കൃഷ്ണകുമാറിന്റെ മക്കൾ
തിരുവനന്തപുരം: ചലച്ചിത്ര താരം പൊതുപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് നടൻ കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ ഏറെ പ്രസിദ്ധരാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ മക്കളും. മകളായ അഹാന കൃഷ്ണ അടക്കം സിനിമകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും മലയാളികൾക്ക് സുപരിചിതരാണ്. വീട്ടിലെ ഓരോ അംഗത്തിനുമുള്ള യൂട്യൂബ് ചാനലിലൂടെ കൃഷ്ണകുമാറും കുടുംബവും പുറത്തുവിടുന്ന വീഡിയോകൾ ഏറെ വൈറലാവാറുണ്ട്.
കൃഷ്ണകുമാർ. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവർ അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ എല്ലാവരുടെ ചേർന്ന് പുതിയ ചാരിറ്റബിൾ കമ്പനിക്ക് രൂപം കൊടുത്തിരുന്നു. 'അഹാദിഷിക ഫൗണ്ടേഷൻ' എന്ന പേരിൽ തുടങ്ങിയ സംഘടനയിലൂടെ ഇപ്പോൾ ഒമ്പത് വീടുകളുടെ ശൗചാലയ നിർമ്മാണത്തിന് പണം നൽകിയതിനെ കുറിച്ച് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ് കൃഷ്ണകുമാർ.
പത്രവാർത്തയെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ വിതുരയിലെ വലിയകാല സെറ്റിൽമെന്റുകൾ സന്ദർശിച്ചപ്പോൾ ആണ് 32 വീടുകളിൽ, 9 വീടുകൾക്ക് മാത്രമേ ശൗചാലയമുള്ളുവെന്നറിഞ്ഞതെന്നും തുടർന്ന് വീട്ടിലെത്തി കാര്യം പറഞ്ഞപ്പോൾ 'അഹാദിഷിക ഫൗണ്ടേഷൻ' വഴി ശൗചാലയം നിർമ്മിച്ച് നൽകാമെന്ന് തീരുമാനമായതെന്നും കൃഷ്ണകുമാർ പറഞ്ഞു. 'അമ്മുകെയർ' എന്ന സന്നദ്ധ സംഘടനയ്ക്കൊപ്പം ചേർന്നാണ് ഇവരുടെ പ്രവർത്തനം.
ആദ്യ പ്രൊജക്റ്റായി വിതുര വലിയകാല സെറ്റ്‌ലെമെന്റിലെ 9 ശൗചാലയങ്ങൾക്കുള്ള അഡ്വാൻസ് തുക സേവാഭാരതി വനസംയോജകന് കൈമാറിയെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.
കൃഷ്ണകുമാറിന്റെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം,
പത്രവാർത്തയെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ വിതുരയിലെ വലിയകാല സെറ്റിൽമെന്റു സന്ദർശിച്ചപ്പോൾ 32 വീടുകളിൽ, 9 വീടുകൾക്ക് മാത്രമേ ശൗചാലയമുള്ളു. ബാക്കിയുള്ള വീടുകളിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന 9 വീട്ടുകാരെ തിരഞ്ഞെടുത്തു. അവരുടെ പ്രശ്നങ്ങൾ എങ്ങനെയും പരിഹരിക്കണമെന്ന് മനസ്സിൽ തോന്നി.
വീട്ടിൽ വന്ന ശേഷം ആദ്യം സിന്ധുവിനോടും രണ്ടാമത്തെ മകളായ ദിയയോടും കാര്യം പറഞ്ഞപ്പോൾ അവർ ഈ അടുത്ത് ആരംഭിച്ച AHADISHIKA FOUNDATION എന്ന ചാരിറ്റബിൾ കമ്പനിയുടെ സഹായത്തോടെ അത് നിർമ്മിക്കാമെന്നു പറഞ്ഞു. പിന്നെ ഞാൻ വിളിച്ചത് സുഹൃത്തും മനുഷ്യസ്നേഹിയുമായ ശ്രി മോഹൻജി യെ ആണ്.
അദ്ദേഹത്തോടും കാര്യം പറഞ്ഞപ്പോൾ വളരെ അധികം സന്തോഷത്തോടെ പറഞ്ഞു, AMMUCARE എന്ന അദ്ദേഹത്തിന്റെ ചാരിറ്റബിൾ ട്രസ്റ്റും നമ്മുടെ ഈ സംരംഭത്തിൽ പങ്കാളിയാകാമെന്നു. AHADISHIKA FOUNDATIONനും AMMUCAREഉം ചേർന്നുള്ള ആദ്യ പ്രൊജക്റ്റായി വിതുര വലിയകാല സെറ്റ്‌ലെമെന്റിലെ 9 ശൗചാലയങ്ങൾക്കുള്ള അഡ്വാൻസ് തുക സേവാഭാരതി വനസംയോജകനും, എന്റെ സുഹൃത്തുമായ ശ്രി വീനു കുമാറിനു ഇന്ന് കൈമാറി. എത്രയും വേഗത്തിൽ 9 വീട്ടുകാർക്കും ശൗചാലയങ്ങൾ പണിതു കൈമാറണമെന്നാണ് ആഗ്രഹം. അമ്മുകെയറിന്റെ കേരള ചുമതലയുള്ള ശ്രിമതി സൂര്യ സുജന് പ്രത്യേക നന്ദി.
ന്യൂസ് ഡെസ്ക്