- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ അനുമതിയില്ലാതെ പ്രകടനം; 305 ഹിന്ദു ഐക്യവേദി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

തലശേരി: തലശേരിയിൽ ഹിന്ദു ഐക്യവേദി നടത്തിയ പ്രകടനത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. നേതാക്കൾ ഉൾപ്പടെ 305 ഓളം പേർക്കെതിരെയാണ് തലശേരി പൊലീസ് കേസെടുത്തത്. രൺജിത്ത് വധക്കേസിലെ മുഴുവൻ പ്രതികളെയും പിടികൂടാത്തതിൽ പ്രതിഷേധിച്ചും, എസ്ഡിപിഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ബുധനാഴ്‌ച്ച വൈകിട്ട് തലശ്ശേരി നഗരത്തിൽ പ്രകടനം നടത്തിയിരുന്നു.
ഇതിൽ പങ്കെടുത്ത നേതാക്കളായ മണിവർണൻ, ശ്യാം മോഹൻ, രാജഗോപാൽ, ബൈജിത്ത് തുടങ്ങിയവ ഉൾപ്പെടെ കണ്ടാലറിയാവുന്ന 305 പേർക്കെതിരെയാണ് തലശേരി പൊലീസ് കേസെടുത്തത്. ഗതാഗത തടസ്സം സൃഷ്ടിച്ച് അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് പൊലീസ് നടപടി. അതേ സമയം എസ്ഡിപിഐയും സംസ്ഥാനത്തൊട്ടാകെ പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണെന്നാണ് രഹസ്യവിവരം പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് തലശ്ശേരിയിൽ ഉൾപ്പെടെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട് .


