- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീറ്റ് പിജി കൗൺസിലിങ് കേസ്: സുപ്രീംകോടതി വെള്ളിയാഴ്ച വിധി പറയും
ന്യൂഡൽഹി: നീറ്റ് പിജി കൗൺസിലിങ് കേസിൽ വെള്ളിയാഴ്ച സുപ്രീംകോടതി ഉത്തരവിറക്കും. മുന്നോക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധിയിൽ ഈ വർഷത്തേക്ക് മാറ്റങ്ങൾ നടപ്പാക്കാനാകില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിൽ കോടതി ഇന്നലെയും ഇന്നുമായി വാദം കേട്ടിരുന്നു. അതിന് ശേഷമാണ് നാളെ ഉത്തരവിറക്കുന്നത്.
രാജ്യതാല്പര്യം കണക്കിലെടുത്ത് നീറ്റ് പിജി കൗൺസിലിങ് എത്രയും വേഗം തുടങ്ങേണ്ടതുണ്ടെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നീറ്റ് പിജി പ്രവേശനത്തിലെ മുന്നോക്ക സംവരണം ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹർജികളിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്.
സംവരണത്തിനുള്ള വരുമാന പരിധി പുനഃപരിശോധിക്കുമെന്നാണ് നവംബർ മാസത്തിൽ കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. വിദഗ്ധ സമിതി ശുപാർശ അനുസരിച്ചാണ് ഈ തീരുമാനമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. എട്ട് ലക്ഷം വാർഷിക വരുമാന പരിധിയെ ന്യായീകരിക്കാനാണ് വിദഗ്ധ സമിതി ശ്രമിച്ചിരിക്കുന്നതെന്നായിരുന്നു കോടതിയുടെ മറുപടി. കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയതിനെ തുടർന്ന് നീറ്റ് പിജി കൗൺസിൽ സുപ്രീംകോടതി മാറ്റിവെക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്