- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോർജ് ഫ്‌ളോയ്ഡിന്റെ ബന്ധുവായ നാലു വയസ്സുകാരിക്ക് വെടിയേറ്റു; കരളിലും ശ്വാസകോശത്തിലും വെടിയേറ്റ കുഞ്ഞ് ആശുപത്രിയിൽ: ആസൂത്രിത ആക്രമണമെന്ന് ബന്ധുക്കൾ
ഹൂസ്റ്റൺ: അമേരിക്കയിൽ പൊലീസ് കാൽമുട്ടിനിടിൽ വെച്ച് ശ്വാസം മുട്ടിച്ചുകൊന്ന കറുത്തവർഗക്കാരൻ ജോർജ് ഫ്‌ളോയ്ഡിന്റെ ബന്ധുവായ കുട്ടിക്ക് വെടിയേറ്റു. നാലു വയസ്സുകാരി എരിയാന ഡിലേനാണ് വെടിയേറ്റത്. കരളിലും ശ്വാസകോശത്തിലും വെടിയേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി.
ഇവർ താമസിക്കുന്ന ടെക്‌സസിലെ ഹൂസ്റ്റണിലുള്ള അപാർട്‌മെന്റിൽ വച്ചാണ് കുഞ്ഞിന് വെടിയേറ്റത്. പുതുവർഷദിനത്തിൽ പുലർച്ചെ യുണ്ടായ വെടിവയ്പിൽ രണ്ടാം നിലയിൽ കിടന്നുറങ്ങിയിരുന്ന എരിയാനയ്ക്കും വെടിേയൽക്കുക ആയിരുന്നു. വെടിശബ്ദവും കരച്ചിലും കേട്ട് എല്ലാവരും ഉണർന്നപ്പോൾ, രക്തത്തിൽകുളിച്ചു കിടക്കുന്ന കുട്ടിയെയാണു കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണ്.
ഫ്‌ളോയ്ഡിന്റെ സഹോദരി സസായുടെ കൊച്ചുമകളാണ് എരിയാന. സസാ ഉൾപ്പെടെ നാലു മുതിർന്നവരും ഈ മുറിയിലുണ്ടായിരുന്നു. പൊലീസ് അതിക്രമത്തിൽ ജോർജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിനു ശേഷമുള്ള ബ്ലാക് ലൈവ്‌സ് മാറ്റർ പ്രതിഷേധസമരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഈ കുട്ടി. കുഞ്ഞിന് നേരിയുണ്ടായ ഈ ആക്രമണം ആസൂത്രിത അക്രമമെന്നാണു ബന്ധുക്കളുടെ ആരോപണം. പുലർച്ചെ മൂന്നിനു നടന്ന സംഭവം അപ്പോൾത്തന്നെ അറിയിച്ചിട്ടും രാവിലെ ഏഴായപ്പോഴാണ് പൊലീസ് എത്തിയതെന്നും പരാതിയുണ്ട്.
2020 മേയിൽ കടയിൽ കള്ളനോട്ടു നൽകിയെന്ന് സംശയിച്ചായിരുന്നു ഫ്‌ളോയ്ഡിനു നേരെ പൊലീസ് അതിക്രമം. പ്രതിയായ പൊലീസുകാരൻ ഡെറക് ഷോവിനെതിരെ കഴിഞ്ഞ വർഷം കോടതി വിധി പ്രഖ്യാപിക്കുന്നതു ടിവിയിൽ കാണാൻ ഫ്‌ളോയ്ഡിന്റെ ബന്ധുക്കളെല്ലാം ഒത്തുകൂടിയത് വെടിവയ്പു നടന്ന വീട്ടിലാണ്.